പ്രളയ ബാധിതർക്ക് സഹായ ഹസ്തവുമായി നാല്പത്തിമല ഇടവക

മഴവെള്ള കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെയും ചങ്ങനാശേരിയിലെയും ജനങ്ങൾക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് അതിരമ്പുഴ നാല്പത്തിമല സെന്റ് തോമസ് ഇടവക.

കരിപ്പുത്തട്ട്, മണിയാപറമ്പ്, കുട്ടനാട്ടിലെ പുതുക്കരി പ്രദേശങ്ങളിലും ചങ്ങനാശ്ശേരി ചന്തയിലും രണ്ടു ദിവസങ്ങളിലായി ഭക്ഷണ സാധങ്ങൾ വിതരണം ചെയ്തു. അരി, കപ്പ, പയർ, ഉരുളകിഴങ്ങ് മുതലായവ വിതരണം ചെയ്തു.

വരും ദിവസങ്ങളിൽ കൂടുതൽ കുട്ടനാടൻ പ്രദേശങ്ങളിൽ സഹായം എത്തിക്കാൻ ഉള്ള തിരക്കിലാണ് നാല്പത്തിമല ഇടവക ജനങ്ങൾ. അടുത്ത ആഴ്ചയിലെ കുർബാനക്കിടയിലെ പിരിവ് പൂർണമായും ദുരിത ബാധിതർക്ക് നൽകുവാൻ അതിരൂപതയ്ക്ക് നൽകുന്നതായി വികാരി റവ ഫാ. സോണി മുണ്ടുനടയ്ക്കൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.