ദുരിത ബാധിതർക്ക് സഹായവുമായി കോതമംഗലം രൂപത

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ സഹായ ഹസ്തവുമായി സഭ മുൻപന്തിയിൽ ഉണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ കൂടുതൽ സഹായം എത്തിക്കുകയാണ് കോതമംഗലം രൂപത. കഴിഞ്ഞ ദിവങ്ങളിൽ ജീവ വാട്ടറിന്റെ നേതൃത്വത്തിൽ 5500 ലിറ്റർ കുടി വെള്ളവും 2500 പായ്ക്കറ്റ് പാലും ജീവ മിൽക്കിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

സോഷ്യൽ സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അരിയും പാലും കുടിവെള്ളവും എത്തിക്കും. രൂപത ബിഷപ്പ് ജോർജ് മഠത്തിൽകണ്ടതിന്റെ പ്രത്യേക നിർദേശ പ്രകാരം ആണ് സഹായം എത്തിക്കുന്നത്. പരിസ്ഥിതി സൗഹാർദം ലക്ഷ്യം വച്ച് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കി 20 ലിറ്ററിന്റെ ജാറുകളിൽ ആണ് കുടിവെള്ളം എത്തിക്കുന്നത്.

വിമല പബ്ലിക് സ്കൂളിൽ നിന്ന് ശേഖരിച്ച സാധങ്ങളും പ്രളയ ബാധിത പ്രദേശത്തു വിതരണം ചെയിതു. കൂടുതൽ സഹായം ആവശ്യം എങ്കിൽ വരും ദിവസങ്ങളിൽ എത്തിക്കുമെന്ന് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ ഡോ തോമസ് ജെ പറയിടം, ജീവ വാട്ടറിന്റെ ഡയറക്ടർ ഫാ. ജെയിംസ് ചൂരത്തോട്ടിയിൽ, ജീവ മിൽക്ക് ഡയറക്ടർ ഫാ ജോസ് മൂർക്കാട്ടിൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.