നൈജീരിയയില്‍ അഞ്ചു കന്യാസ്ത്രീകളെ തട്ടിക്കൊണ്ടു പോയി 

നൈജീരിയയില്‍ അഞ്ചു കന്യാസ്ത്രീകളെ തോക്കുധാരികള്‍ തട്ടിക്കൊണ്ട് പോയതായി പ്രാദേശികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ 25 നാണ് സംഭവം നടന്നത്. മര്‍ത്തമറിയം മിഷനറി സന്യാസ സമൂഹത്തിലെ അംഗങ്ങളാണ് തട്ടിക്കൊണ്ട് പോകപ്പെട്ടവര്‍.

മൃത സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സന്യാസിനിമാര്‍. അഗ്‌ബോറിനടുത്ത് വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ നിറയൊഴിക്കുകയും തടയുകയും ചെയ്ത സംഘം, അഞ്ചു സന്ന്യസ്തരെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപെട്ടു.

കഴിഞ്ഞ മാസം തന്നെ ഡെല്‍റ്റ സംസ്ഥാനത്ത് അഞ്ചു വൈദികര്‍ കൊല്ലപ്പെട്ടിരുന്നു. നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ആക്രമണം അടുത്തിടെയായി വര്‍ധിച്ചു വരികയാണ്. ഇസ്ലാമിക തീവ്രവാദ സംഘടനയും ഒപ്പം മറ്റു സംഘടനകളും ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാക്കുകയാണ് എന്ന് നൈജീരിയയിലെ വിശ്വാസികള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.