മംഗോളിയിലെ ആദ്യ കത്തോലിക്കാ വൈദീകൻ

കിഴക്കനേഷ്യൻ രാജ്യമായ മംഗോളിയിലെ ആദ്യ കത്തോലിക്കാ വൈദീകനായി ഫാ: ജോസഫ് എൻകാ ബാതാർ അഭിഷിക്തനായി. 24 വർഷം Immaculate Heart of Mary എന്ന സന്യാസസഭയുടെ പ്രേഷിതവേലയുടെ ഫലമാണ് 29 കാരനായ നവവൈദീകൻ.

മംഗോളിയയുടെ തലസ്ഥാനമായ ഉലാൻബാതറിൽ (Ulaanbaatar) വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുംടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ ബിഷപ് വെൻസേസ്ലോ പാഡില്ലയാണ് (Wenceslao Padilla) ജോസഫ് എൻകാക്കു ആഗസ്റ്റ് 28 നു വൈദികപട്ടം നൽകിയത്.
“തന്നെത്തന്നെ പരിത്യജിച്ച് അനുദിനം കരിശെടുത്ത് അനുഗമിക്കുക ” (ലൂക്കാ 9,23) എന്നതാണ് ജോസഫിന്റെ ആദർശ വാക്യം.

1987 ജൂൺ 24നാണ് ഫാ: ജോസഫിന്റെ ജനനം.ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട ജോസഫിനെ കത്താലിക്കാ സഭയിലേക്ക് ആനയിച്ചത് സ്വന്തം സഹോദരിയാണ്. ബയോടെക്നോളജിയിൽ ബിരുദം നേടിയ ശേഷമാണ്, സെമിനാരിയിൽ ചേർന്നത്.

ദക്ഷിണ കൊറിയയിലെ ഡേജോങ്ങിലെ (Daejeong) സെമിനാരിയിലായിരുന്നു വൈദീക പരിശീലനം . 2014 ഡിസംബർ 11 ന് ഡീക്കൺ പട്ടം സ്വീകരിച്ച ജോസഫ് മംഗോളിയയിൽ തിരിച്ചെത്തി വിവിധ ഇടവകകളിൽ ഡീക്കൻ ശുശ്രുഷ ചെയ്തു.

വി.പൗലോസിനോടുള്ള നോവേന പ്രാർത്ഥനകൾ നടത്തിയാണ് കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ തിരുപ്പട്ട സ്വീകരണത്തിന് മംഗോളിയയിലെ ചെറിയ സഭ ഒരുങ്ങിയത്.

ഇടവക ജനങ്ങൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ വിശുദ്ധ ഗ്രന്ഥമാണ് തിരുപ്പട്ട സ്വീകരണത്തിന് നവ വൈദീകനു സമ്മാനമായി നൽകിയത്.
മംഗോളയിൽ പകതിയിലേറെ ജനങ്ങൾ ബുദ്ധമത വിശ്വാസികളാണ്. നീണ്ട വർഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഫലമായി ശേഷം 39 ശതമാനം ജനങ്ങൾ മതമില്ലാതെ ജീവിക്കുന്നു. ഇസ്ലാം, ഷാമാനിസം, ക്രിസ്തുമതം എന്നിവർ ചെറിയ ന്യൂനപക്ഷമാണ്.

കത്താലിക്കാ സഭ വളർച്ചയുടെ പാതയിലാണ്. 1992 ൽ ജനാധിപത്യം പുനസ്ഥാപിച്ചതോടെ കത്താലിക്കാ സഭ സാതന്ത്ര്യം അനുഭവിക്കുന്നു. Congregation of the Immaculate Heart(CICM) എന്ന പ്രേഷിത സഭ ഇവിടെ ദൈവരാജ്യ വികസനത്തിനായി ജോലി ചെയ്യുന്നു. ഫിലിപ്പിയൻ സ്വദേശിയാ ബിഷപ് പാഡില്ല ഈ സന്യാസസഭാംഗമാണ് .1992 ൽ ഒന്നും ഇല്ലായ്മയിൽ നിന്നാരംഭിച്ച പ്രഷിതവേല 1995 ൽ ആദ്യഫലം കണ്ടു ആ വർഷമാ ന്ന് ആദ്യ മാമോദീസാ നടന്നത്. ഇന്ന് ഉലാൻബാതർ രൂപതയ്ക്ക് ആയിരം കത്തോലിക്കരും മൂന്ന് ഇടവകളും ഉണ്ട്. തിരുപ്പട്ട സ്വീകരണത്തെ മംഗോളീയൻ കത്തോലിക്കാ സഭാചരിത്രത്തിലെ സുവർണ്ണ നിമിഷമായാണ് ബിഷപ് പാഡില്ല വിശേഷിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.