മു​​​ള​​​ക്കു​​​ളം വ​​​ലി​​​യപ​​​ള്ളി​​​യില്‍ തീപിടുത്തം

പി​​​റ​​​വം: മു​​​ള​​​ക്കു​​​ളം വ​​​ലി​​​യപ​​​ള്ളി​​​യില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിൽ പ്ര​​​ധാ​​​ന വാ​​​തി​​​ലും പൂ​​​മു​​​ഖ​​​ത്തി​​​ന്‍റെ മേ​​​ൽ​​​ത്ത​​​ട്ടും ക​​​ത്തി​​​ന​​​ശി​​​ച്ചു. യാ​​​ക്കോ​​​ബാ​​​യ-​​​ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ൾ ത​​​മ്മി​​​ൽ ത​​​ർ​​​ക്കം നിലനിൽക്കുന്ന പള്ളിയാണ് മുളക്കുളം വലിയ പള്ളി. ഈ പള്ളി കോടതിയിൽ കേസ് നടക്കുന്നതിനാൽ വർഷങ്ങളായി പൂട്ടികിടക്കുകയാണ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു പ​​​ള്ളി​​​ക്കുമു​​​ക​​​ളി​​​ൽനി​​​ന്നു പു​​​ക ഉ​​​യ​​​രു​​​ന്ന​​​തു ക​​​ണ്ട സമീപവാസികളാണ് ഫ​​​യ​​​ർ​​​ഫോ​​​ഴ്സി​​​നെ വിവരം അറിയിച്ചത്. ഫയർഫോഴ്സ് എത്തിയപ്പോൾ പ്ര​​​ധാ​​​ന വാ​​​തി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ത്തി​​​ന​​​ശി​​​ച്ചി​​​രു​​​ന്നു.
പ​​​ള്ളി ആരോ ക​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​ണെന്നാണ് പോലീസിന്റെ നിഗമനം. കത്തിത്തീരാറായ ഒരു ചൂൽ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ചൂലിൽ തീകൊളുത്തി വച്ചിട്ടുപോയതാവാം എന്നാണ് പോലീസ് പറയുന്നത്. പള്ളിയിൽ വൈ​​​ദ്യു​​​തി കണക്ഷൻ നേരത്തെ വി​​ച്ഛേ​​​ദി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ, ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ട് ഉണ്ടാവാൻ സാധ്യത ഇല്ല. പി​​​റ​​​വം സി​​​ഐ കെ. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, എ​​​സ്ഐ കെ.​​​കെ. വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​ർ സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞ​​​യു​​​ട​​​ൻ സ്ഥ​​ല​​ത്തെ​​ത്തി പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.

ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സഭക്ക് അനുകൂലമായി നേരത്തെ വിധിവന്നുവെങ്കിലും യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ഇ​​​തി​​​നെ​​​തി​​​രേ വീ​​​ണ്ടും ഹ​​ർ​​ജി ന​​​ൽ​​​കി​​​യ​​​തി​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കേസ് നീണ്ടു പോവുകയായിരുന്നു. ഒരു വർഷം മുമ്പ് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഒ​​​രു വ​​​യോ​​​ധി​​​ക​​​യു​​​ടെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പള്ളി തുറന്നപ്പോൾ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യി. ഇതിനെ തു​​ട​​ർ​​ന്ന് ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ള്ളി തു​​​റ​​​ന്ന് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തി. അ​​​തി​​​നു​​​ശേ​​​ഷം ആ​​​ർ​​​ഡി​​​ഒ പ​​​ള്ളി പൂട്ടുകയും ചെയ്തു. തീ​​പി​​ടി​​ത്തം സം​​ബ​​ന്ധി​​ച്ച് ഊ​​ർ​​ജി​​ത​​മാ​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് മു​​​വാ​​​റ്റു​​​പു​​​ഴ ഡി​​​വൈ​​​എ​​​സ്പി കെ. ​​​ബി​​​ജു​​​മോ​​​ൻ പ​​​റ​​​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.