പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ ഒ​​​രു​​​ങ്ങി എഫ്​​.സി.സി​​​ സ​​​ന്യാ​​​സി​​​നി​​​ക​​​ൾ 

എ​​​ഫ്സി​​​സി​​​ സ​​​ന്യാ​​​സി​​​നി സമൂഹത്തിലെ അംഗമായ സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി ആയി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്  പ്രാ​​​ർ​​​ഥ​​​ന​​​യോ​​​ടെ ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണു ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​നി​​​ലെ സ​​​ന്യാ​​​സി​​​നി​​​ക​​​ൾ. എ​​​ഫ്സി​​​സി​​​യു​​​ടെ എ​​​ല്ലാ മ​​​ഠ​​​ങ്ങ​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും പ​​​ത്തു ദി​​​വ​​​സ​​​ത്തെ പൂ​​​ർ​​​ണ​​​ദി​​​ന പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ നേരത്തെ ​​തു​​ട​​ങ്ങിയിരുന്നു.

ദി​​​വ്യ​​​ബ​​​ലി, ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന, കൃ​​​ത​​​ജ്ഞ​​​താ​​​ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ തുടങ്ങിയ പ്രാർത്ഥനകളിലൂടെ ന​​​വം​​​ബ​​​ർ നാ​​​ലു വ​​​രെ എ​​​ല്ലാ ഹൗ​​​സു​​​ക​​​ളി​​​ലും രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ​​​ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷകൾ നടത്തും. ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള ഹൗ​​​സു​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ നടത്തും.

24 പ്രോ​​​വി​​​ൻ​​​സു​​​ക​​​ളി​​​ലാ​​​യി 834 ഹൗ​​​സു​​​ക​​​ൾ ആണ് എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​നു​​​ള്ളത്.  7025 സ​​​ന്യാ​​​സി​​​നി​​​കളും ഉണ്ട്. കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം 13 പ്രോ​​​വി​​​ൻ​​​സു​​​ക​​​ളും 422 ഹൗ​​​സു​​​ക​​​ളും. 11 പ്രോ​​​വി​​​ൻ​​​സു​​​ക​​​ളി​​​ലാ​​​യി ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു മി​​​ഷ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലും സേ​​​വ​​​നം ചെ​​​യ്യു​​​ന്നുണ്ട്. രാ​​​ജ്യ​​​ത്ത് ഗോ​​​വ​​യും സി​​​ക്കി​​മും ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹാം​​​ഗ​​​ങ്ങ​​​ൾ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ 13 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ എ​​​ഫ്സി​​​സി​​​യു​​​ടെ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു. യൂ​​​റോ​​​പ്പി​​​ൽ ഇ​​​റ്റ​​​ലി, ജ​​​ർ​​​മ​​​നി, സ്പെ​​​യി​​​ൻ, ഓ​​​സ്ട്രി​​​യ, സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ്, ആ​​​ഫ്രി​​​ക്ക​​​യി​​​ൽ കെ​​​നി​​​യ, ടാ​​​ൻ​​​സാ​​​നി​​​യ, ദ​​ക്ഷി​​ണാ​​ഫ്രി​​​ക്ക, മ​​​ലാ​​​വി, ന​​​മീ​​​ബി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലും പാ​​​പ്പു​​​വാ ന്യൂ​​​ഗി​​​നി​​​യയി​​​ലും സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്നു​​​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.