ഫാ. മാത്യു നായ്ക്കപ്പറമ്പിലിനെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്ത

പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു നായ്ക്കപ്പറമ്പിൽ അന്തരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം.

ഫാദർ ജോർജ് പനയ്ക്കൽ വി.സി – യുടെ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം 

ഫാദർ മാത്യു നായ്ക്കംപറമ്പിൽ വി.സി കോവിഡ് ബാധിതനായി ചികിത്സയിലാണ്, എങ്കിലും അച്ചൻ ആരോഗ്യത്തോടുകൂടി ഇരിക്കുന്നു എന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ. ഒപ്പം ദൈവത്തിനു നന്ദി പറയുന്നു. എന്നാൽ ഈ സത്യത്തിനു  വിരുദ്ധമായി നായ്ക്കംപറമ്പിൽ അച്ചൻ മരണപ്പെട്ടു എന്ന തെറ്റായ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നു എന്നറിയുന്നതിൽ അതിയായ ഖേദമുണ്ട്. അച്ചൻ മരണപ്പെട്ടു എന്ന വാർത്ത തീർത്തും തെറ്റാണ് എന്നു മാത്രമല്ല അദ്ദേഹം ജൂൺ ഏഴാം തീയതി ആശുപത്രിയിൽ നിന്ന് എടുത്ത വീഡിയോ സന്ദേശവും സമൂഹമാധ്യമങ്ങളിൽ നമ്മൾ കണ്ടതുമാണ്. അച്ചന്റെ പൂർണ്ണ സൗഖ്യത്തിനായ് നിങ്ങൾ ഏവരും പ്രാർത്ഥിക്കണം.
സ്നേഹത്തോടെ ;
ഫാദർ ജോർജ് പനയ്ക്കൽ വി.സി.
ഡിവൈൻ ധ്യാനകേന്ദ്രം മുരിങ്ങൂർ

നിജസ്ഥിതി അറിയാതെ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ക്രിസ്തീയ മൂല്യങ്ങൾക്കും ഇന്ത്യൻ നിയമങ്ങൾക്കും എതിരാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.