എട്ട് നോമ്പ് രണ്ടാം ദിവസം: പരിശുദ്ധ മറിയം – കർത്താവിന്റെ ദാസി

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

ദാസരായിരിക്കുക എന്നത് കുറച്ചിലല്ല മറിച്ച് വലിമയാണന്ന് മറിയം ഓർമ്മപ്പെടുത്തുന്നു. പ്രത്യേകിച്ച് കർത്താവിന്റെ ദാസരായിരിക്കുക എന്നത്. ദാസ്യത്വം കീഴ്പ്പെടലല്ല, മറിച്ച് ഒരു ഉത്തരവാദിത്വമാണ്. യജമാനന്റെ ഇഷ്ടത്തിനനുസരിച്ച് ഞാൻ പ്രവർത്തിച്ചു കൊള്ളാം എന്നുള്ള ഉറപ്പാണത്.

പരിശുദ്ധ മറിയവും ഇപ്രകാരമുള്ള ഉറപ്പ് ദൈവത്തിന് കൊടുത്തുകൊണ്ട് “ഇതാ കർത്താവിന്റെ ദാസി; നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” ജീവിതാവസാനം വരെ ജീവിച്ചവളായിരുന്നു. ഈശോയെ ഗർഭം ധരിച്ച് ജന്മം നൽകാം, അവനെ എല്ലാവർക്കും ഇഷ്ടപ്പെട്ടവനായി വളർത്താം, അവന്റെ ജീവിതയാത്രയിൽ അവനെ അനുഗമിച്ചുകൊള്ളാം, അവന്റെ കുരിശിന്റെ ചുവട്ടിൽ ഞാൻ നിന്നുകൊള്ളാം, ശ്ലീഹന്മാരുടെ കൂടെയായിരുന്ന് അവരെ ശക്തിപ്പെടുത്തി ലോകമെമ്പാടും സുവിശേഷമറിയിക്കാൻ പറഞ്ഞയച്ച് മിശിഹായുടെ സഭയുടെ അമ്മയായി നിലകൊണ്ടുകൊള്ളാം… ഇതൊക്കെയായിരുന്നു മാതാവ് കണ്ടെത്തിയ തന്റെ ദാസ്യവേല. ഈ ദാസ്യവേല അവൾ അതിന്റെ പൂർണ്ണതയിൽ നിറവേറ്റിയപ്പോൾ സകല തലമുറയും അവളെ ‘ഭാഗ്യവതി’ എന്നു പ്രകീർത്തിച്ചു.

നമുക്കും കർത്താവിന്റെ ദാസരാണ് നാമെന്ന യാഥാർത്ഥ്യം തിരിച്ചറിയാം. അതായത് കർത്താവിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കേണ്ടവർ. ജീവിതത്തിൽ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി നമുക്കും ഭാഗ്യപ്പെട്ടവരാകാം.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.