ദൈവം കരുതിവെച്ച ഉത്ഥാന ഗീതം: ഉള്ളം കാക്കുന്ന നാഥാ…

‘ഉള്ളം കാക്കുന്ന നാഥാ, ഉള്ളാൽ തേടുന്ന നാഥാ,
ഉയിരിന്റെ ഉടയവൻ ഉത്ഥാനം ചെയ്തവൻ
ഉയർത്തിടുമെന്നെയും മഹിമയോടെ
ഉയർത്തിടുമെന്നെയും മഹിമയോടെ’

ഉള്ളിൽ കിനിയുന്ന സ്നേഹത്തിന്റെ കഥ പറയാൻ ദൈവം കരുതിവെച്ച ഉത്ഥാന ഗീതം. ഉത്ഥിതനായ ഈശോയുടെ മുമ്പിൽ നിൽക്കുമ്പോൾ അവനിലെ/അവളിലെ വികാര വിചാരങ്ങളാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. ഈ ഗാനം രചിച്ചിരിക്കുന്നത് സെബീനാ വിൽസൺ ആണ്. അമിഗോസ് കമ്യൂണിക്കേഷൻസ് പുറത്തിറക്കുന്ന ‘സാദൃശ്യം’ എന്ന ആൽബത്തിലാണ് ഈ ഗാനമുള്ളത്.

ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കന്നത് ഫാ. മാത്യൂസ് പയ്യപ്പള്ളി ആണ്. ഉത്ഥിതനെ ഏറ്റുപറയുന്ന, ഉത്ഥിതനോട് സങ്കടം പറയുന്ന, പ്രാർത്ഥിക്കുന്ന ഒരു Style- ൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. അലപിക്കുമ്പോൾ ഭക്ത വികാരത്തെ ധ്വനിപ്പിക്കാൻ ഇതിന്റെ സംഗീതത്തിന് കഴിയുന്നുണ്ട്.

ഈ ഗാനം ആലപിക്കുന്ന സ്കറിയാ ജേക്കബിന്റെ സ്വരം പ്രാർത്ഥനയിലേക്കു നമ്മെ നയിക്കും. സംഗീതം പ്രാർത്ഥനയായി മാറുന്ന ഒരു അനുഭവം ഈ ഗാനം നമുക്കു നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.