ഡെസ്റ്റോവെസ്‌കിയുടെ പുസ്തകം ആനന്ദത്തിന്റെ സന്ദേശം കൈമാറുന്നു.

സാഹിത്യ സൃഷ്ടികള്‍ വഴിയായി അനുവാചകരെ ദൈവത്തിലേക്ക് ആനയിക്കാം എന്നു തെളിയിച്ച എഴുത്തുകാരനാണ് ഡെസ്റ്റോവെസ്‌കി. അദ്ദേഹത്തിന്റെ ‘കുറ്റവും ശിക്ഷയും’ ‘ദി ഇഡിയറ്റ്’ തുടങ്ങി എത്രയോ രചനകള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നു.

മോസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകസാഹിത്യ സമിതിയിലെ അംഗമായ ജാനാ കസാറ്റ്കിനായുടെ അഭിപ്രായത്തില്‍ സുവിശേഷത്തിലെ സംഭവങ്ങള്‍ക്ക് പുതിയ അര്‍ത്ഥവും വ്യാപ്തിയും ഡെസ്റ്റോവെസ്‌കിയുടെ രചനകളില്‍ കാണാന്‍ കഴിയുമെന്നാണ്. ”ഡെസ്റ്റോവെസ്‌കിയുടെ രചനകള്‍ നമ്മില്‍ ഒരു തരം ആന്തരിക ആനന്ദം നിറയ്ക്കുന്നുണ്ട്. അതിന്റെ കേന്ദ്രആശയങ്ങള്‍ ”നാം ദൈവത്തിന്റെ മകനായോ മകളായോ എന്നും നമ്മില്‍ ക്രിസ്തു വസിക്കുന്നു എന്നും അവന്‍ നമുക്കായി നിത്യജീവന്‍ തുറന്നു തന്നുവെന്നുമാണ്.”

”വിശ്വാസത്തെ മുന്‍നിറുത്തിയാണ് അദ്ദേഹം രചനകള്‍ നിര്‍വ്വഹിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യമനസാക്ഷിയുടെ പ്രതിധ്വനിയാണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളുടെയും സംഭാഷണത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും വെളിച്ചം കാണുന്നത്.”

ഡെസ്റ്റോവെസ്‌കിയുടെ കലാപൈതൃക സമിതിയുടെ സ്ഥാപകയാണ് ജാനാ കസാറ്റ്കിനാ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.