വിശുദ്ധ കുര്‍ബാനയും അനുദിന വചനവും : ജനുവരി 12

ഈശോ താൻ ദൈവപുത്രനാണ് എന്ന് തന്നെത്തന്നെ സാക്ഷ്യപ്പെടുത്തിയതിനാൽ അവനെ എറിയാൻ കല്ലുകളെടുക്കുന്ന യഹൂദരെ നാം കണ്ടുമുട്ടുന്നു. പിതാവായ ദൈവം ലോകരക്ഷയ്ക്കായി അയച്ചവനാണ് ഈശോ. ലോകരക്ഷ കുരിശിലെ ബലി വഴി പൂർത്തിയാക്കിയ ഈശോ തന്നെ വിശുദ്ധീകരിച്ചയച്ച പിതാവിന്റെ സന്നിധിയിലേക്ക് യാത്രയാകുന്നതിന് മുമ്പ് ലോകത്തെ സ്നേഹിച്ചത് അപ്പവും വീഞ്ഞുമെടുത്ത് കൃതജ്ഞതാ സ്തോത്രം ചെയ്ത് ആശീർവദിച്ച് തന്റെ ശരീര രക്തങ്ങളായി ലോകത്തിന് നൽകിക്കൊണ്ടാണ്.

പിതാവായ ദൈവം പുത്രനായ ഈശോയെ ലോകരക്ഷയ്ക്കായാണ് അയച്ചതെങ്കിൽ പുത്രനായ ഈശോ കുർബാന സ്ഥാപിച്ചത് അവന്റെ ഓർമ്മയാഘോഷിക്കുവാനും നമുക്ക് ഭക്ഷിക്കുവാനുമാണ്. ഈശോ തന്റെ ദൗത്യം പൂർത്തിയാക്കിയതു പോലെ കുർബാനയർപ്പിച്ച് കുർബാന സ്വീകരിച്ച് നമ്മെയും ഏൽപ്പിച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കാം.

ഫാ. ആൽവിൻ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.