
പൗരസ്ത്യ സഭാപിതാക്കന്മാരില്‍ അവസാനത്തെ ആളാണ് ജോണ്‍ ഡമഷീന്‍. അദ്ദേഹം സിറിയായിലെ ഡമാസ്ക്കസില്‍ 676-ല്‍ ജനിച്ചു. പിതാവ് സിറിയന്‍ കാലിഫിന്റെ ധനകാര്യ നിര്വ്വാഹകനായിരുന്നു. പിതാവിന്റെ മരണശേഷം ജോണ്‍ ഡമാസ്ക്കസിലേ മുഖ്യ കൗണ്‍സിലറായി.
730-ല്‍ ജോണ്‍ ജറുസലേമിനു സമീപമുള്ള വി. സബാസിന്റെ സന്ന്യാസാശ്രമത്തില്‍ ചേര്‍ന്നു. ജറുസലേം പാത്രീയര്‍ക്കീസില്‍ നിന്ന് അദ്ദേഹം പട്ടം സ്വീകരിച്ചു. ഒരു ദൈവശാസ്ത്രജ്ഞനായി പരിഗണിക്കത്തക്കവിധം നിരവധി ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചു. ശത്രുക്കള്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി മന്ത്രിയായിരുന്ന ജോണിന്റെ വലതുകരം കാലിഫ് വെട്ടി തെരുവിന്റെ മധ്യേ കഴുമരത്തില്‍ കെട്ടിത്തൂക്കിയിട്ടു. രാജാനുമതിയോടുകൂടി ജോണ്‍ ആ കൈയുംകൊണ്ട് ദൈവമാതാവിന്റെ ദൈവാലയത്തിലെത്തി ദിവ്യകാരുണ്യസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനാനന്തരം മുറിഞ്ഞ കൈ ചേര്‍ത്തുപിടിച്ചപ്പോള്‍ അത്ഭുതകരമായി ഒട്ടിച്ചേര്‍ന്നു സുഖം പ്രാപിച്ചതായി പറയപ്പെടുന്നു.
അത്ഭുതവാര്ത്തയറിഞ്ഞ കാലിഫ് ഫാ. ജോണിനെ വിളിച്ചു മാപ്പപേക്ഷിക്കുകയും എന്തെങ്കിലും ആനുകൂല്യമായി ചോദിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നു മാത്രമാണ് ആവശ്യെപ്പട്ടത്. ”അറിവിന്റെ ഉറവിടം”മെന്നുള്ളതാണ് ജോണിന്റെ സുപ്രധാന കൃതി. 749-ല്‍ അദ്ദേഹം നിര്യാതനായി.
വിചിന്തനം: ഏതെങ്കിലും തെറ്റില്‍ വീണാല്‍ എളിമയും ക്ഷമയും അഭ്യസിക്കുക. സ്‌നേഹത്തോടും ശരണത്തോടും കൂടെ വേഗം ദൈവത്തിലേക്ക് പിന്തിരിയുക.
ഇതരവിശുദ്ധര്‍ : അഡാ (ഏഴാം നൂറ്റാണ്ട്) അന്നോ (1010-1075) കൊളോണിലെ മെത്രാന്‍/ബെര്‍ടോവാറാ(+614)/അലക്‌സാണ്ട്രിയായിലെ ക്ലമന്റ ്(150-217)/ ഫ്രാന്‍സീസ് ഗാല്‍വെസ് (+1623) ജപ്പാനിലെ രക്തസാക്ഷി/ഓസ്മുന്ത് (+1099)മെലിറ്റീയൂസ് (+295) പോന്ദൂസിലെ മെത്രാന്‍/ ജിയോവാനി(1873-1954)/ ഫെലിക്‌സ് (+492) ബോളോഞ്ഞോയിലെ മെത്രാന്‍
You must log in to post a comment.