നിശബ്ദത നിനക്ക് ബലമാണ്

ജിന്‍സി സന്തോഷ്‌

സഹനങ്ങളുണ്ടാകുമ്പോൾ ശാന്തതയോടെ അവയെ സ്വീകരിക്കാൻ കഴിയണമെങ്കിൽ ആന്തരികമായി നാം ശക്തരായിരിക്കണം. പൊട്ടിത്തെറിയും സ്വന്തം നിഷ്കളങ്കത തെളിയിക്കാനുള്ള ബദ്ധപ്പാടും ആന്തരിക ദൗർബല്യത്തിന്റെ അടയാളമാണ്. സഹനം സ്വീകരിക്കാത്തതിന്റെ അടയാളമാണ് പറഞ്ഞുകൊണ്ടു നടക്കുന്നത്. സങ്കടങ്ങൾ ദൈവസന്നിധിയിൽ ഇറക്കിവയ്ക്കാൻ കഴിയാത്തവരാണ് എപ്പോഴും മനുഷ്യരിൽ നിന്നുള്ള ആശ്വാസത്തിനു വേണ്ടി ഓടിനടക്കുന്നത്.
സങ്കടങ്ങൾ പറഞ്ഞു നടക്കാനുള്ളതല്ല; അത് നമ്മുടെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുള്ള മുത്തുകളാണ്.

ഓർക്കുക, പീലാത്തോസിന്റെ മുന്നിലും ഹേറോദേസിന്റെ മുന്നിലും യേശു നിശബ്ദനായിരുന്നു. “പ്രധാന പുരോഹിതരും പ്രമാണിമാരും അവന്റെ മേൽ കുറ്റം ആരോപിച്ചപ്പോൾ അവൻ ഒരു മറുപടിയും പറഞ്ഞില്ല” (മത്തായി 27:12-14). കാരണം “അവന് ക്ഷതമേൽക്കണമെന്നത് കർത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങൾക്ക് വിട്ടുകൊടുത്തത്” (ഏശയ്യ 53:9-10).

ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നും എല്ലാ തിന്മകളെയും നന്മയാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നുള്ള വിശ്വാസമാണ് സഹനങ്ങളുടെ മുന്നിൽ പതറാതെ നിൽക്കാൻ നമുക്ക് ശക്തി നല്കുന്നത്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.