ഇന്റർനെറ്റിനെ പ്രേഷിത മേഖലയാക്കി മാറ്റുന്ന മിഷനറിമാർ 

എസ്റ്റർ പൽമ ഒരു കന്യാസ്ത്രി മാത്രമായിരുന്നു 22  വർഷങ്ങൾക്കു മുൻപ്. എന്നാൽ ഇന്നവർ ഒരു മിഷനറി കൂടിയാണ്. സൗത്ത് കൊറിയയിലെ പാവങ്ങളെ സഹായിക്കുവാനായുള്ള ഒരു യാത്രയാണ് ഒരു സാധാരണ കന്യാസ്ത്രിയായിരുന്ന സിസ്റ്റർ എസ്റ്റർ പൽമയിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇപ്പോൾ നവമാധ്യമങ്ങളിലൂടെ ദൈവവിളികളെ പ്രോത്സാഹിപ്പിക്കുന്ന ദൗത്യത്തിലാണ് സിസ്റ്റർ.

ലളിതമായ മിഷനറി ജീവിതരീതികളെ ഇഷ്ടപെടുന്നു എന്നും സാധാരണക്കാരിൽ സാധാരണക്കാരായവരെ സേവിക്കുമ്പോൾ, അവരോടൊപ്പം ആയിരിക്കുമ്പോൾ ലോകത്തിൽ മാറ്റങ്ങൾ വരുത്താൻ  കഴിയും എന്ന് സിസ്റ്റർ പറയുന്നു. നമ്മുടെ എളിയ ജീവിതത്തിലൂടെ പാവങ്ങളുടെ ജീവിതങ്ങളെ സ്പർശിക്കുവാനും അവരുടെ ഉള്ളിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാനും കഴിയുക എന്നതാണ് സിസ്റ്ററിനെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. ക്ഷീണിതരും മുറിവേറ്റവരും ജീവിതത്തിൽ തകർന്നവരും ആണ് നമ്മുടെ അടുക്കൽ എത്തുക. പ്രാർത്ഥനയുടെ നിമിഷത്തിനു ശേഷം, ദൈവവുമായുള്ള ഒരു ഏറ്റുമുട്ടലിനു ശേഷം അവർ രൂപാന്തരം പ്രാപിക്കുന്നത് കാണാൻ കഴിയും എന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

മിഷൻ പ്രവർത്തനങ്ങളെ ഒരു പരിമിത ഭാഗത്തു മാത്രം ഒതുക്കി നിർത്തുന്നത് ശരിയല്ല എന്ന് സിസ്റ്ററിനു തന്റെ ജീവിതത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചു. തന്റെ മിഷനറി പ്രവർത്തനങ്ങൾ ലോകം മുഴുവൻ വ്യാപിപ്പിക്കുവാനായി സിസ്റ്റർ ഇന്റർനെറ്റിനെ ഉപയോഗപ്പെടുത്തുവാൻ തീരുമാനിച്ചു. ഇന്ന് തന്റെ അനുദിന ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അനേകർക്ക്‌ മുന്നിൽ ദൈവത്തെ പകർന്നു കൊടുക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സിസ്റ്റർ.

ഒരു സ്ഥലം എന്നതിലുപരി സുവിശേഷവൽക്കരണത്തിനുള്ള സാധ്യതകളാണ് ഇൻറർനെറ്റിൽ ഞങ്ങൾ ഉപയോഗപ്പെടുത്തിയത് എന്ന് സിസ്റ്റർ പറയുന്നു. “നാം ആയിരിക്കുന്ന ഭൂഖണ്ഡത്തിലെ ഡിജിറ്റൽ തെരുവുകളിൽ ഇരുന്നുകൊണ്ട് ലോകം മുഴുവനിലേയ്ക്കും സുവിശേഷം അറിയിക്കുവാൻ ദൈവം നമ്മെ അയക്കുന്നു. കാരണം ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവിടുന്നത് നവമാധ്യമങ്ങളിലാണ്.  അവർ എവിടെ ആണോ അവിടെ ആയിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”. സിസ്റ്റർ കൂട്ടിച്ചേർത്തു.

2014- ലെ ഏഷ്യൻ യുവജന സമ്മേളനത്തിലെ ഫ്രാൻസിസ് പാപ്പയുടെ  ഔദ്യോഗിക പരിഭാഷകയായിരുന്നു സിസ്റ്റർ. മാധ്യമങ്ങൾക്കു ഇന്നത്തെ ലോകത്തിലുള്ള സ്വാധീനം മനസിലാക്കിയ ഈ സൈബർ മിഷനറിക്ക് ഒരു ലക്ഷ്യമേ ഉള്ളു; ദൈവസ്നേഹത്തിന്റെ സന്ദേശം എല്ലാവർക്കുമായി പകർന്നു കൊടുക്കണം. തന്റെ ദൗത്യത്തിലൂടെയും കാരുണ്യ പ്രവർത്തികളിലൂടെയും സിസ്റ്റർ ഈ ലക്ഷ്യം പൂര്‍ത്തികരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.