കോവിഡാനന്തര ചികിത്സ കുട്ടികൾക്കും സൗജന്യമല്ല

മൂന്നാം തരംഗത്തിൽ രോഗബാധിതരാവാൻ ഏറെ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന കുട്ടികൾക്കും കോവിഡാനന്തര ചികിത്സ സൗജന്യമല്ലാതായി. സർക്കാർ ആശുപത്രികളിൽ എ.പി.എൽ. വിഭാഗക്കാരിൽനിന്ന് പണം ഈടാക്കാനുള്ള തീരുമാനമാണ് ഈ വിഭാഗത്തിൽപ്പെടുന്ന പതിനെട്ടിൽത്താഴെയുള്ള കുട്ടികൾക്കും വിനയാകുന്നത്.

നിലവിൽ വിവിധ പദ്ധതികളിലൂടെ എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ പതിനെട്ടിൽ താഴെയുള്ള കുട്ടികൾക്ക് മുഴുവൻചികിത്സയും സൗജന്യമാണ്. എന്നാൽ, കോവിഡ് ഗുരുതരമാകുന്ന കുട്ടികളിൽ കാണുന്ന മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം പോലെയുള്ള രോഗാവസ്ഥകൾക്കും തുടർചികിത്സയ്ക്കും മറ്റുള്ളവർക്ക് നിശ്ചയിച്ച നിരക്കിൽ പണം നൽകണമെന്ന് ആരോഗ്യസെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു

ആർ.ബി.എസ്.കെ., ആരോഗ്യകിരണം തുടങ്ങിയ പദ്ധതികൾ വഴിയാണ് കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകിയിരുന്നത്. ആർ.ബി.എസ്.കെ. വഴി പതിനെട്ടിൽ താഴെയുള്ള കുട്ടികൾക്ക് 30 അസുഖങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും സൗജന്യമാക്കിയിരുന്നു. ഇത്തരം പദ്ധതികളിലൊന്നും കോവിഡ് ചികിത്സയെ ഉൾപ്പെടുത്തിയിട്ടുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.