2016 – ലെ ബൈബിള്‍ അധിഷ്ഠിത സിനിമകള്‍ 

മനസ്സിന്റെ ആസ്വാദനത്തിന് സിനിമകള്‍ വഹിക്കുന്നപങ്ക് വളരെ വലുതാണ്. ക്രൈസ്തവ വിഷയങ്ങള്‍ ഇതിവൃത്തങ്ങളായി വന്ന സിനിമികള്‍ 2010 മുതല്‍ നോക്കിയാല്‍ വിരലില്‍ എണ്ണാവുന്നതേ ഉള്ളൂ.

2010 ല്‍ പുറത്തിറങ്ങിയ- ‘സെക്രട്ടറിയേറ്ററ്റ്, കെന്‍ സഹോദരരുടെ ‘ട്രൂ ഗ്രീറ്റ്’, ദി സീക്രെട്ട്‌ ഓഫ് കെല്‍സ് എന്നീ സിനിമകള്‍ വേണ്ടത്ര ചലനം സൃഷ്ടിക്കാതെ കടന്നുപോയി. 2014 ല്‍ പുറത്തിറങ്ങിയ ‘നോഹ’, ‘എക്‌സോഡസ്’ എന്നീ ബൈബിള്‍ സിനിമകള്‍ പഴയനിയമത്തിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു. വേണ്ടത്ര വിജയം ഈ സിനിമകള്‍ക്കും നേടാനായില്ല. ‘ബ്രുക്ലിന്‍’, ‘സ്പോട്ട് ലൈറ്റ്’, ‘കന്‍കൂഷന്‍’ എന്നവായിരുന്നു 2015-ലെ സിനിമകള്‍.

ഇതില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു 2016 ലെ ബൈബിള്‍ സിനിമകള്‍. നിരവധി ബൈബിള്‍ അധിഷ്ഠിത സിനിമകള്‍ വാണിജ്യപരമായും കലാപരവുമായും മുന്നില്‍ നില്ക്കുന്നവ 2016- ല്‍ പുറത്തിറങ്ങി. ക്രിസ്തുവിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ച സിനിമകള്‍ ആയിരുന്നു ഇവയില്‍ പലതും. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘ഹൈയിന്‍ സീസര്‍, (അര്‍ദ്ധ സംഗീത ഹാസ്യ സിനിമ) ഇതില്‍ ആദ്യത്തെതാണ്. ക്രിസ്തുവിന്റെ  രംഗപ്രവേശം കുറച്ചു നേരത്തേക്കേ ഉള്ളൂ. ക്രിസ്തുവിന്റെ ജീവിതവും, കുരിശുമരണവും ഒരു റോമന്‍ സൈനികനില്‍ വരുത്തുന്ന മാറ്റത്തെയാണ് ഇവിടെ പ്രതിപാദിക്കുന്നത്. ക്രിസ്തുവിന്റെ ദൈവ-മനുഷ്യ സ്വഭാവത്തെ സംബന്ധിച്ച്, ഒരു കത്തോലിക്കാ വൈദികനും പ്രൊട്ടസ്റ്റന്റ് മിനിസ്റ്ററും ഓര്‍ത്തഡോക്‌സ് മെത്രാനും യഹൂദ റബ്ബിയും നടത്തുന്ന വട്ടമേശ സംവാദം തീക്ഷണമായ നിമിഷങ്ങളെ നമുക്കു സമ്മാനിക്കുന്നു.

ക്രിസ്തുവിനെ കേന്ദ്രകഥാപാത്രമാക്കി സൈറസ് നൊറാസ്റ്റെ സംവിധാനം ചെയ്ത ‘ദ് യങ് മെസയാ’ പിഞ്ചു കുഞ്ഞുങ്ങളെ ഹൈറദ് രാജാവ് കൊല്ലാന്‍ കല്‍പ്പിച്ച ശതാധിപന്റെ കഥ പറയുന്നു.

ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരം അന്വേഷിച്ചിറങ്ങുന്ന റോമന്‍ മജിസ്‌ട്രേറ്റിന്റെ കഥാപാത്രത്തെ ജോസഫ് ഫിനെസ് അനശ്വരമാക്കിയ ‘റിസന്‍’ ആണ് മറ്റൊരു സിനിമ.

ജെസെ ലോയുടെ ’40 രാത്രികള്‍’ ക്രിസ്തുവിന്റെ മരുഭൂമയിലെ പ്രലോഭന നിമിഷങ്ങളെയാണ് ആസ്വാദകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നത്.

2016 ല്‍ തന്നെ പുറത്തിറങ്ങിയ ‘ഈസ്റ്റര്‍ മിസ്റ്ററീസ്’ ക്രിസ്തുവിന്റെ പീഢാനുഭവവും ഉത്ഥാനവും പ്രധാന വിഷയമാക്കിയുള്ളതാണ്. ഒരു ലൈവ് സ്റ്റേജില്‍ ചിത്രീകരിക്കപ്പെട്ടു എന്ന  പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

ഇവിടെ പ്രതിപാദിക്കപ്പെട്ട സിനിമകളില്‍ ഏറെ തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ടത് ‘ദ യങ് മെസയാ’ എന്ന സിനിമ തന്നെയാണ്. എട്ടു വയസുള്ള, ദൈവവും മനുഷ്യനുമായ ക്രിസ്തുവിന്റെ ജീവിതത്തിലേക്കാണ് ഈ സിനിമ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ താന്‍ ആരാണ്, എന്തുകൊണ്ടാണ് താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത് എന്നീ തിരിച്ചറിവുകള്‍ ബാലനായ ഈശോയ്ക്കില്ല. വിശ്വാസാധിഷ്ഠിത സിനിമയാണെങ്കില്‍ കൂടി സെക്കുലര്‍ നിരൂപകരും ഈ സിനിമയെ അവതരണശൈലിയിലുള്ള വ്യത്യസ്തതകൊണ്ട് നെഞ്ചിലേറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.