
MAXIMUM ILLUD, On the propagation of the faith throughout the world. Apostolic letter of Benedict XV, Nov 30, 1919.
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം പരിശുദ്ധ പാപ്പാ ആഗോള സഭയുടെ പ്രേക്ഷിത പ്രവർത്തനത്തെ ഓർമ്മിപ്പിക്കുകയും അപ്പസ്തോലന്മാർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സുവിശേഷം എത്തിച്ചതിനെ ഓർമ്മിപ്പിക്കുകയുമാണ് ചെയ്യുന്നത്. അതാത് പ്രാദേശിക സഭയിലെയും സമൂഹത്തിലെയും വൈദികരെയും സമർപ്പിത രെയും പരിശീലിപ്പിക്കുകയും നേതൃത്വം ഏൽപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത വിവിധ സഭാതലവൻമാരെയും മേലധികാരികളെയും മിഷനറി പ്രസ്ഥാനങ്ങളെയും ഓർമിപ്പിക്കുകയാണ്.
വിദേശ മണ്ണിലെ സുവിശേഷപ്രഘോഷണത്തിനും പ്രേക്ഷിത പ്രവർത്തനത്തിനും ആവശ്യമായ ഭാഷ, ജീവിതരീതി, മുതലായവ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകം ഊന്നിപ്പറയുന്നു. നിസ്വാർത്ഥ സേവനവും വിശുദ്ധ ജീവിതവും പ്രേഷിത പ്രവർത്തകരുടെ മുഖമുദ്ര ആയിരിക്കണം എന്നുകൂടി പാപ്പാ ഓർമ്മപ്പെടുത്തുന്നു. പ്രേഷിത പ്രവർത്തനം സമർപ്പിതരുടെയും വൈദികരുടെയും മാത്രമല്ല മാമോദീസയിലൂടെ വിശ്വാസം സ്വീകരിച്ച ഓരോ ക്രൈസ്തവരുടെയും ഉത്തരവാദിത്വമാണ് എന്ന് ഊന്നി പറയുന്നു.
ഈ ദൗത്യം പൂർത്തിയാക്കുവാൻ വ്യത്യസ്തമായ മാർഗങ്ങളും പാപ്പാ പറയുന്നുണ്ട്. മിഷനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ട്, ദൈവവിളികൾ പ്രോത്സാഹിപ്പിച്ചുകൊണ്ട്, സാമ്പത്തികമായി സഹായിച്ചു കൊണ്ട് പ്രേഷിതർ ആകുവാൻ ആഹ്വാനം ചെയ്യുന്നു.




