ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും: 2. വാഗ്ദാനം

ദൈവം ലോകത്തിനു നൽകിയ വാഗ്ദാനങ്ങളുടെ പൂർത്തീകരണമായിരുന്നു ക്രിസ്തുവിന്റെ ജനനം. വാഗ്ദാനങ്ങൾ പൂർത്തീകരിക്കപ്പെടാനുള്ളതാണ്. അത് പാലിക്കപ്പെടുമ്പോഴാണ് വാക്കു നല്കിയവൻ വിശ്വസിക്കാവുന്നവനും വാഗ്ദാനം സ്വീകരിക്കുന്നവൻ വിശ്വസ്തനുമാകുന്നത്. നമ്മുടെ വാഗ്ദാനങ്ങൾ വാക്കായും പ്രതിജ്ഞയായും മറ്റുമാണ് രൂപപ്പെടുന്നത്.

നമ്മുടെ നമ്മുടെ വാഗ്ദാനങ്ങൾ പലരോടാണ് മാതാപിതാക്കളോട്, മക്കളോട്, സഹോദരങ്ങളോട്, സുഹൃത്തുക്കളോട്, സഹജീവികളോട്, ജോലികളോട്, ഉത്തരവാദിത്വങ്ങളോട്, പ്രകൃതിയോട് ഇതിലെല്ലാമുപരി ദൈവത്തോടും.  പിന്നെ നമ്മോടു തന്നെയും. പാലിക്കപ്പെടുന്ന നന്മയുടെ വാഗ്ദാനങ്ങളിൽ  നന്മയുടെ സ്വർഗ്ഗീയ സ്പർശമുണ്ടാകും.

ദൈവമേ, നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നവരാകാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ.

ഫാ. എബി നെടുങ്കളം