ക്രിസ്തുമസ്‌ ഒരുക്കം: 20. യൗസേപ്പിതാവ്

ഫാ. ഷിജോ പനക്കപതാലിൽ

ഫാ. ഷിജോ പനക്കപതാലിൽ

പുൽക്കൂട്ടിലേക്കുള്ള യാത്രയിൽ കണ്ടുമുട്ടേണ്ടതും ധ്യാനവിഷയമാക്കേണ്ടതുമായ ഒരു വ്യക്തിയാണ് യൗസേപ്പിതാവ്. ബൈബിൾ യൗസേപ്പിതാവിനു നൽകുന്ന വിശേഷണങ്ങൾ മൂന്നാണ്. ഒന്ന്: നീതിമാൻ( മത്തായി1.19),  രണ്ട്: സ്വപ്നസഞ്ചാരി (1.24), മൂന്ന്: ആശാരി (മത്തായി 13.55).

എന്റെ ജീവിതവഴികളിൽ നീതിയുടെ പാതയിൽ ആണോ ഞാൻ സഞ്ചരിക്കുന്നത്? ജീവിതത്തെ കുറിച്ചു നിറമുള്ള സ്വപ്നങ്ങൾ മാത്രം കാണാതെ ആ സ്വപ്നങ്ങൾക്ക് ചിറക് കൊടുക്കാൻ ശ്രമിക്കാറുണ്ടോ? ജീവിതത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങളെ ചെത്തിക്കളയണം, എന്നിട്ട് കൈമുതലായിട്ടുള്ള നന്മകളെയും ആർജിച്ചെടുത്ത നന്മകളെയും ഒക്കെ  ചിന്തേരിട്ട് ഒന്നു മിനുക്കിയെടുക്കണം എന്നു തോന്നാറുണ്ടോ? എങ്കിൽ നമ്മുടെ ജീവിതങ്ങൾക്കും വിശേഷണങ്ങൾ ഉണ്ടാകും.

നിയോഗം

ചെയ്യാത്ത കുറ്റങ്ങൾക്ക് പിടിക്കപ്പെട്ട് അന്യായമായി ജയിൽശിക്ഷ അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി.

പ്രാർത്ഥന

ഉണ്ണീശോയെ, അങ്ങയുടെ വളർത്തു പിതാവിന്റെ ജീവിതം അനുകരണാർഹമാണ്. നീതിയുടെ പാതയിൽ സഞ്ചരിക്കുവാനും ജീവിതസ്വപ്നങ്ങളെ പൂർത്തീകരിക്കുവാനും, തിന്മകളെ ഉപേക്ഷിച്ചു നന്മകളാൽ ജീവിതത്തെ മിനുസപ്പെടുത്തുവാനും എന്നെ സഹായിക്കണമേ. അനീതിയുടെ മാർഗത്തിൽ പിടിക്കപ്പെട്ട് അന്യായമായി ജയിൽശിക്ഷ അനുഭവിക്കുന്ന എല്ലാവർക്കും അങ്ങു തുണയായിരിക്കണമേ. അവരെ മോചിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ വിജയിപ്പിക്കണമേ. ഇന്നത്തെ എന്റെ എല്ലാ പ്രാർത്ഥനാനിയോഗങ്ങളെയും സഫലമാക്കണമേ. ആമേൻ.

സുകൃതജപം

ഉണ്ണീശോയെ, നീതിയുടെ പാതയിൽ എന്നെ നയിക്കണമേ.

വചനം

ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്‍െറ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. (മത്തായി 1:24)

ഫാ. ഷിജോ പനക്കപതാലിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.