ക്രിസ്തുമസ് വിഭവങ്ങള്‍-വെജിറ്റബിള്‍ പൊറോട്ട 

വെജിറ്റബിള്‍ പൊറോട്ട

1. ആട്ട – 500 ഗ്രാം

2. ബോയില്‍ ചെയ്ത പൊട്ടറ്റോ – 1

3. ബോയില്‍ ചെയ്ത കാരറ്റ് – 2

4. ബോയില്‍ ചെയ്ത ബിറ്റ്‌റൂട്ട് – അര

5. ബോയില്‍ ചെയ്ത ബീന്‍സ് – അര ടീസ്പൂണ്‍

6. ഉപ്പ് – പാകത്തിന്

7. ഗരം മസാല – 1 ടീസ്പൂണ്‍

8. പെപ്പര്‍ പൗഡര്‍ – അര ടീസ്പൂണ്‍

9. വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

2, 3, 4, 5 ചേരുവകള്‍ ഒന്നിച്ചാക്കി ഉടച്ചെടുക്കുക. ഉടച്ച ചേരുവകളും ഉപ്പും ഗരം മസാലയും പെപ്പര്‍ പൗഡറും ആട്ടയില്‍ ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ച് ഉരുട്ടിയെടുക്കുക. പൊടി തൂകിയ പലകയില്‍ പരത്തുക. നടുക്ക് ഒടു ടീസ്പൂണ്‍ എണ്ണ പുരട്ടി നാലു കോണും നടുക്ക് കൊണ്ടുവന്ന് ചേര്‍ത്ത് പരത്തി ചതുരങ്ങളാക്കി കല്ലില്‍ തിരിച്ചും മറിച്ചും ഇട്ട് ചുട്ട് എടുക്കുക.

കുറിപ്പ്: ചിക്കന്‍ സ്റ്റൂം ചേര്‍ത്ത് ഉപയോഗിക്കാം

തയ്യാറാക്കിയത്
മെര്‍ളിന്‍ മാത്യു സിറിയക് (പാലാ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.