ക്രിസ്തുമസ്സും ക്രിസ്തുവും പിന്നെ ഞാനും: 1 ഒരുക്കം

എല്ലാവരും ക്രിസ്തുമസ്സിനെ ഒരുക്കുന്ന തിരക്കിലാണ്. പല വർണത്തിലുള്ള നക്ഷത്രവിളക്കുകളും വർണ്ണപ്രഭ തൂകുന്ന തോരണങ്ങളും ഒരുക്കി ക്രിസ്സ്മസിനെ അലങ്കരിച്ചു ഒരുക്കുകയാണ്. ക്രിസ്സ്മസിനെ ഒരുക്കുന്ന തിരക്കിൽ ഒരുപക്ഷെ, നാം മറന്നു പോകുന്നു ക്രിസ്മസ് അല്ല ഇനി ഒരുങ്ങേണ്ടത്.

ക്രിസ്മസിന് വേണ്ടി, ക്രിസ്തുവിനു വേണ്ടി നമ്മളാണ് ഒരുങ്ങേണ്ടത്. കൃത്രിമ നിറച്ചാർത്തുകൾ കൊണ്ടല്ല മനസിലെ നന്മകൾകൊണ്ട്.

എല്ലാവർക്കും നന്മകൾ നിറയുന്ന കാത്തിരിപ്പിന്റെയും ഒരുക്കത്തിന്റെയും നല്ല ദിനങ്ങൾ ആശംസിക്കുന്നു.

ഫാ. എബി നെടുങ്കളം