ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 9. ജോസഫ്

ഫാ. എബി നെടുങ്കളം

തന്റെ പ്രവർത്തികൊണ്ടു പേരിനെയും മറ്റുള്ളവരുടെ ജീവിതത്തെയും മനോഹരമാക്കിയ മനുഷ്യൻ. ഒറ്റ വക്കിൽ ജോസെഫിനെക്കുറിച്ചു വിശേഷിപ്പിക്കാൻ തോന്നുന്നത് ഇങ്ങനെയാണ് ‘സിംപ്ലി  ബ്യൂട്ടിഫുൾ.’

ഒരു പക്ഷെ ഭാവാത്മകമായ എല്ലാ വിശേഷണങ്ങളും ചേർന്ന് പോകുന്ന ഒരു ജീവിതത്തിന്റെ ഉടമ. തിരുകുടുംബത്തിന് കാവലായി നില്ക്കാൻ വിളിക്കപ്പെട്ട  ഒരു മനുഷ്യൻ. കാവൽ എന്ന വാക്കിന്റെ അർത്ഥവും ആത്മാവും ഉൾകൊണ്ട മനുഷ്യൻ. കാലം കല്ലെറിയാൻ വിധി നല്കപ്പെട്ടിരുന്ന കുരുക്കിൽ അകപ്പെടുവാൻ  സാധ്യതയുള്ളവളെപ്പോലും രക്ഷിച്ചു കൂടെ നിർത്തിയവൻ. പിന്നീടങ്ങോളം  അമ്മയ്ക്കും കുഞ്ഞിനും കാവലും കരുതലും ആയവൻ.

ജോസഫ് ഒരു ഓർമപ്പെടുത്തലാണ്. കണ്മുൻപിൽ കാണുന്നവർക്കും കാണുന്നവയ്ക്കും കാവലും കരുതലും ആകണമെന്ന ഓർമ്മപ്പെടുത്തൽ.

ദൈവമേ കാവൽ കരുതലുകൾ നൽകേണ്ടിടത്തു  അതായിത്തീരാനുള്ള കൃപയും അനുഗ്രഹവും പ്രദാനം ചെയ്യണമേ .

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.