ക്രിസ്സ്മസ്സും ക്രിസ്തുവും പിന്നെ ഞാനും: 8. മറിയം

ഫാ. എബി നെടുങ്കളം

നസ്‌റത്തു എന്ന പട്ടണത്തിൽ മറിയം എന്ന് പേരായ കന്യകയുടെ അടുത്തേക്ക് ദൈവദൂതൻ ദൈവത്തിന്റെ ദൂതുമായി അയക്കപെട്ടു. (ലുക്കാ 1,27)

മറിയം ഒരു പേര് മാത്രമല്ല  ഒരു വിളിയും വെല്ലുവിളിയും കൂടിയാണ്. ക്രിസ്തുവിനെ പ്രസംഗിക്കുക മാത്രം ചെയ്യുന്ന ഈ കാലത്തിൽ വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഇന്നുകളിൽ ക്രിസ്തുവിനെ പ്രസവിക്കാനുള്ള എന്റെയും നിന്റെയും പേരുകൂടിയാണ്  മറിയം. ഇനി മറിയമാകേണ്ടത് ഞാനും നീയും നമ്മളോരോരുത്തരുമാണ്.

ദൈവമേ, പ്രസംഗത്തിൽ മാത്രമല്ല പ്രവർത്തിയിലും ക്രിസ്തുവിനെ പറഞ്ഞു കൊടുക്കാൻ എന്നെ അനുഗ്രഹിക്കണമേ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.