വിണ്ണിലെ താരകങ്ങൾ: ക്രിസ്തുമസ് കരോൾഗാനം

ക്രിസ്തുമസ്സിന്റെ സന്തോഷവും സന്ദേശവുമായി ലളിതവും സുന്ദരവുമായ ഒരു കരോൾഗാനം. 2017 ന്റെ ക്രിസ്തുമസ് ദിനങ്ങളെ ധന്യമാക്കുന്ന ഈ ഗാനവതരണം തിരുവനന്തപുരം എം. സി. ബി. എസ് കലാഗ്രാമത്തിലെ  അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ്മയുടെ ക്രിസ്മസ് സമ്മാനമാണ്.

ഈ ഗാനവിഷ്ക്കാരത്തിനും ദൃശ്യാവിഷ്ക്കാരത്തിനും നേതൃത്വം നൽകിയിരിക്കുന്നത്  എം. സി. ബി. എസ് കലാഗ്രാമം ഡയറക്ടർ മാത്യൂസ് പയ്യപ്പിള്ളി  അച്ചനാണ്.  അദ്ദേഹത്തിന്റേതാണ് ഈ കരോൾഗാനത്തിന്റെ സംഗീതം. ഫാ. സാബു മണ്ണടയാണ് ഇതിന്റെ സുന്ദര വരികൾ രചിച്ചിരിക്കുന്നത്. വി. എസ്. അഖിൽ വിനയിന്റെ നേതൃത്വത്തിൽ കലാഗ്രാമത്തിലെ കുട്ടികളാണ് ഇതു നല്ല രീതിയിൽ പാടി അവതരിപ്പിച്ചിരിക്കുന്നത്. സംഗീത സംവിധായകനും കലാഗ്രാമത്തിലെ ഡ്രംസ് അധ്യാപകനുമായ ശ്രീ. തോമസ് കുരിശിങ്കലാണ് (റിജേഷ് ഐസക്) ഓർക്കസ്ട്രഷൻ നിര്‍വഹിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ സംഗീത മനസ്സിനെ തൊട്ടറിഞ്ഞ ഒരു  കലാസാംസ്കാരിക കേന്ദ്രമാണ് എം. സി. ബി. എസ് കലാഗ്രാമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.