ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതി: ചെറുകരയില്‍ പുതിയ ഭവനനിര്‍മ്മിതിയില്‍ പങ്കാളികളായി കെ.സി.സി 

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നടപ്പിലാക്കുന്ന ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ചെറുകരയില്‍ നിര്‍മ്മിക്കുന്ന ഭവനത്തിന് ഒന്നര ലക്ഷം രൂപ ലഭ്യമാക്കി. കേരളാ കാത്തലിക്ക് കോൺഗ്രസ്സ് പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെയും ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെയും സാന്നിധ്യത്തില്‍ ക്‌നായിത്തൊമ്മന്‍ ഭവനപദ്ധതി കോര്‍ഡിനേറ്റര്‍ ബേബി മുളവേലിപ്പുറം, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍ എന്നിവര്‍ ചെറുകര പള്ളിവികാരി ഫാ. ഷാജി പൂത്തറ, ചെറുകര കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോണി വെട്ടത്ത് എന്നിവര്‍ക്കു കൈമാറി.

പതിനാല് ഫൊറോന സമിതികളുടെയും പങ്കാളിത്തത്തോടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോട്ടയം അതിരൂപതയിലെ കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനാണ് ക്‌നായിത്തൊമ്മന്‍ ഭവനനിര്‍മ്മാണ പദ്ധതിയിലൂടെ കെ.സി.സി ലക്ഷ്യമിടുന്നത്.

പദ്ധതി വഴി 2021 -2022 വര്‍ഷത്തില്‍ 25 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കും.

ബിനോയി ഇടയാടിയില്‍, ജനറല്‍ സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.