പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് യാത്ര ചെയ്യാം: ഫ്രാൻസിസ് പാപ്പ

വിശുദ്ധ വർഷമായ 2025 – ലേക്ക് പ്രവേശിക്കുവാൻ വിശ്വാസികളെ ആത്മീയമായ ഒരുക്കത്തിന് ക്ഷണിച്ചുകൊണ്ട് ഏപ്രിൽ മാസം പത്തൊൻപതാം തീയതി ഫ്രാൻസിസ് പാപ്പ സമൂഹമാധ്യമമായ എക്‌സിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു. സന്ദേശത്തിൽ പ്രത്യാശയുടെ തീർഥാടകരാകുവാനുള്ള ദൈവവിളിയെ കണ്ടെത്തുവാൻ പാപ്പ എല്ലാവരെയും ഉദ്ബോധിപ്പിച്ചു. ദൈവത്തിൽ ഒന്നായി ഏകകുടുംബമാകുവാനുള്ള ഉത്തരവാദിത്വവും പാപ്പ ഓർമ്മിപ്പിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: ‘വിശുദ്ധ വർഷത്തിലേക്ക് പ്രത്യാശയുടെ തീർഥാടകരായി നമുക്ക് യാത്ര ചെയ്യാം, അങ്ങനെ നമ്മുടെ വിളിയെ വീണ്ടും കണ്ടെത്തുകയും പരിശുദ്ധാത്മാവിന്റെ വിവിധ ദാനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് ലോകത്തിൽ യേശുവിന്റെ സ്വപ്നസാക്ഷാത്ക്കാരത്തിനു സാക്ഷികളാകാനും, ദൈവസ്നേഹത്തിൽ ഏകീകൃതരായി ഒരു കുടുംബമായി രൂപീകരിക്കപ്പെടുവാനും കഴിയും.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.