കുടിയേറ്റക്കാരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പുറത്തിറക്കി വത്തിക്കാൻ

ഇക്വഡോറിൽ കുടുംബത്തോടൊപ്പം ജീവിക്കുന്ന വെനിസ്യൂലക്കാരിയായ അനയുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പുറത്തിറക്കി വത്തിക്കാൻ. ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ കുടിയേറ്റ അഭയാർത്ഥി വിഭാഗമാണ് ഇത് പുറത്തിറക്കിയത്.

നിരവധി കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും നാടുകടത്തപ്പെട്ടവരുടെയും മനുഷ്യക്കടത്തിന് ഇരയായവരുടെയും ദുരവസ്ഥ എടുത്തുകാട്ടുകയാണ് ഈ വീഡിയോയുടെ ലക്ഷ്യം. ഏറ്റവും ദുർബലരായവർ എപ്പോഴും ഇരകളാകുന്നു എന്നതിനെ സൂചിപ്പിക്കുന്ന നിരവധി പ്രതിഫലനങ്ങൾ ഈ വീഡിയോയിലുണ്ട്. എല്ലാവരുടെയും ജീവിതം സുവിശേഷ കേന്ദ്രീകൃതമാകണമെന്നും അതുപോലെ പാർശ്വവൽക്കരണം മറ്റും അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ നാം സ്വയം കണ്ടെത്തണമെന്നുമാണ് ഒരു പ്രതിഫലനം. കുടിയേറ്റക്കാർ ഉൾപ്പെടെ എല്ലാവർക്കും ഒരേ അവസരങ്ങൾ സമൂഹത്തിൽ നൽകണമെന്നുമൊരു പ്രതിഫലനവും ഈ വീഡിയോയിൽ ഉൾപ്പെടുന്നു.

കുടിയേറ്റക്കാരിയായ അനയ്ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ഇക്വഡോറിൽ സ്ഥിരതാമസമാക്കിയ അനയുടെ ജീവിതാനുഭവങ്ങളും വിഡിയോയിൽ പങ്കുവെക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.