ഈ വർഷത്തെ ക്രിസ്തുമസ് ട്രീ വത്തിക്കാനിൽ എത്തി

ഈ വർഷത്തെ ക്രിസ്‌മസ് ട്രീ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നവംബർ 17 വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തി. ക്രിസ്തുമസിന് ഒരുമാസം മുൻപ് തന്നെ ആഗമന കാലത്തിലേക്കുള്ള ഒരുക്കങ്ങൾ വത്തിക്കാനിൽ ആരംഭിച്ചുകഴിഞ്ഞു.

ഓപ്പറേറ്റർമാർ ക്രെയിൻ ഉപയോഗിച്ച് വലിയ സരളവൃക്ഷം സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ സ്ഥാപിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്രിസ്തുമസ് ട്രീയുടെ അലങ്കാരങ്ങൾ പൂർത്തിയാകും. ക്രിസ്തുമസ് ട്രീയുടെ അടുത്ത് ഈ വർഷം ഈശോയുടെ പുൽക്കൂട്ടിലെ രംഗങ്ങൾ ആവിഷ്കരിക്കുന്നത് ആൽപൈൻ ദേവദാരുവിൽ കൈകൊണ്ട് കൊത്തിയെടുത്ത വലിയ രൂപങ്ങൾ കൊണ്ടായിരിക്കും.

182 നിവാസികൾ മാത്രമുള്ള ഒരു ചെറിയ ഇറ്റാലിയൻ പർവത നഗരമായ അബ്രുസോയിൽ നിന്ന് ഏകദേശം 30 മീറ്റർ അകലെ നിലനിന്നിരുന്ന ഒരു വെളുത്ത സരളവൃക്ഷമാണ് ഈ വർഷം ക്രിസ്‌മസ് ട്രീ ആയി ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.