ഇന്ന് മതപീഡനത്തിന് ഇരയായവരുടെ അന്താരാഷ്ട്ര ദിനം

ഓഗസ്റ്റ് 22 ലോകത്താകമാനം മതത്തെയോ വിശ്വാസത്തെയോ അടിസ്ഥാനമാക്കിയുള്ള അക്രമ പ്രവർത്തനങ്ങളുടെ ഇരകളെ പ്രത്യേകമായി അനുസ്മരിക്കുന്ന ദിനമാണ്. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾ കടന്നുപോകുന്ന ദുഷ്‌കരമായ സാഹചര്യത്തെ കൂടുതൽ മനസിലാക്കുവാനും അറിയുവാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും ഇന്നേദിനം നമുക്ക് സാധിക്കണം.

എയ്ഡ് ടു ചർച്ച് ഇൻ നീഡിന്റെ (എസിഎൻ) ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹെയ്ൻ-ഗെൽഡേൺ 2019 ൽ പറഞ്ഞത് ഇപ്രകാരമാണ്. “ഈ അന്താരാഷ്ട്ര ദിനത്തിന്റെ അനുസ്മരണം ഞങ്ങൾ വളരെക്കാലമായി കാത്തിരിക്കുകയാണ്. ഇത് ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ശബ്ദം ശ്രവിക്കുവാൻ നമുക്കാവണം.” വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ 70 വർഷമായി പ്രവർത്തിക്കുന്നു.

2019 മെയ് മാസത്തിൽ, പോളണ്ടിന്റെ നിർദ്ദേശപ്രകാരം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മതത്തിന്റെയോ വിശ്വാസത്തിന്റേയോ അടിസ്ഥാനത്തിൽ അക്രമ പ്രവർത്തനങ്ങളുടെ ഇരകളായവരുടെ അന്താരാഷ്ട്ര ദിനമായി ഓഗസ്റ്റ് 22 അനുസ്മരിക്കുമെന്ന് അംഗീകരിച്ചു. പോളണ്ടിന്റെ നിർദ്ദേശത്തിന് അമേരിക്ക, കാനഡ, ബ്രസീൽ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു.

നിലവിൽ ഏകദേശം 5.2 ബില്യൺ ആളുകൾ, അതായത് ലോക ജനസംഖ്യയുടെ ഏകദേശം 67% ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്നു എന്ന് ലോകത്തിലെ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള 2021-ലെ റിപ്പോർട്ടിൽ ACN വെളിപ്പെടുത്തുന്നു. പ്രധാനമായും ചൈന, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി ജനസംഖ്യ കൂടുതൽ ഉള്ള രാജ്യങ്ങൾ വംശീയവും മതപരവുമായ മേധാവിത്വത്തിന്റെ വക്താക്കളിലൂടെയും സ്വേച്ഛാധിപത്യ ഗവൺമെന്റുകളുടെയും പീഡനം തീവ്രമായി അനുഭവിക്കുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഹിന്ദുക്കളും ബുദ്ധമതക്കാരും ഭൂരിപക്ഷമുള്ള ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി ഈ സമ്പ്രദായം നടപ്പിലാക്കുന്നു. ഇത് ന്യൂനപക്ഷങ്ങളെ അവരുടെ അംഗങ്ങളെ രണ്ടാംതരം പൗരന്മാരാക്കി ചുരുക്കി സമ്മർദ്ദം ചെലുത്തുന്നു. ഏറ്റവും വ്യക്തമായ കേസ് ഇന്ത്യയിലാണെങ്കിലും, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ എന്നിവിടങ്ങളിലും സമാനമായ നയങ്ങൾ പ്രയോഗിക്കുന്നുവെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.