ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള മൂന്ന് കാരണങ്ങൾ വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

കത്തോലിക്കരായ നമുക്ക് ലഭിച്ചിരിക്കുന്ന വരങ്ങളിലൊന്നാണ് ജപമാലഭക്തി. പതിവായി, ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തുന്നു.

1. ജപമാല നമ്മുടെ രക്ഷയുടെ മുഴുവൻ ചരിത്രത്തിന്റെയും സംഗ്രഹമാണ്

ക്രൈസ്തവ വിശ്വാസം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിച്ചതിന് ബൈബിൾ പ്രാർത്ഥനയായ ജപമാലക്ക് പ്രധാന പങ്കുണ്ട്. പുസ്തകങ്ങളോ, ബൈബിളോ ഉപയോഗിക്കുന്നതിനു മുൻപു തന്നെ ക്രിസ്തുമതത്തിന്റെ സത്തയെ അറിയിക്കുന്നതിനുള്ള പ്രാഥമിക മാർഗ്ഗമായി ജപമാല മാറി.

2. തിന്മക്കെതിരായ ശക്തമായ ആയുധമാണ് ജപമാല

സാത്താനെതിരെയുള്ള ജപമാലയുടെ ശക്തി വി. പാദ്രെ പിയോയും വി. ജോൺ ബോസ്‌കോയും ഉൾപ്പെടെ പല വിശുദ്ധരും രേഖപ്പെടുത്തിയിട്ടുള്ള ഒന്നാണ്. തിന്മക്കെതിരെ നമുക്ക് സംരക്ഷണം നൽകുന്ന ആത്മീയ ആയുധമാണ് ജപമാല.

3. നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നേടുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിത്

ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതുവഴി നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നേടിയെടുക്കാൻ സാധിക്കും. പല ഇന്ദ്രിയങ്ങളും ഉൾപ്പെടുന്ന, ശരീരത്തെയും ആത്മാവിനെയും വിജയകരമായി ഉൾക്കൊള്ളുന്ന പ്രാർത്ഥന കൂടിയാണ് ജപമാല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.