സത്യമാണ് ജീവന്റെ സംരക്ഷണം: 2027 ലെ ‘മാർച്ച് ഫോർ ലൈഫ്’ പ്രമേയം പ്രഖ്യാപിച്ചു

അമേരിക്കയിലെ പ്രമുഖ പ്രോ-ലൈഫ് കൂട്ടായ്മയായ ‘മാർച്ച് ഫോർ ലൈഫ്’ 2027-ലെ വാർഷിക റാലിയുടെ ഔദ്യോഗിക പ്രമേയം പ്രഖ്യാപിച്ചു. ‘സത്യമാണ് ജീവന്റെ സംരക്ഷണം’ (The Truth Is Pro-Life) എന്നതാണ് 2027 ജനുവരിയിൽ വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന 54-ാമത് റാലിയുടെ മുഖ്യ വിഷയം.

സെപ്റ്റംബർ 29-ന് നടന്ന വെർച്വൽ പത്രസമ്മേളനത്തിലാണ് സംഘടനയുടെ ഭാരവാഹികൾ പുതിയ പ്രമേയം പുറത്തുവിട്ടത്. ഗർഭപാത്രത്തിലെ ജീവന്റെ ശാസ്ത്രീയ യാഥാർഥ്യങ്ങളെയും സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള നിലപാടുകളെയും കേന്ദ്രീകരിച്ചായിരിക്കും വരാനിരിക്കുന്ന റാലിയെന്ന് സംഘാടകർ വ്യക്തമാക്കി. ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെക്കുറിച്ചുള്ള ബയോളജിക്കൽ സത്യങ്ങളും ശാസ്ത്രീയ വിവരങ്ങളും സമൂഹത്തിനുമുന്നിൽ വീണ്ടും അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രമേയം തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

അപകടകരമായ രാസ ഗർഭഛിദ്ര മരുന്നുകളുടെ (Chemical Abortion Drugs) എളുപ്പത്തിലുള്ള ലഭ്യത ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് ഈ വർഷത്തെ റാലിയുടെ പ്രധാന ലക്ഷ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാർഷിക മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ‘മാർച്ച് ഫോർ ലൈഫ്’, ഗർഭസ്ഥ ശിശുക്കളുടെ ജീവന്റെ സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരികയാണ്.

ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് റാലി 2027 ജനുവരി 22-ന് വാഷിംഗ്ടൺ ഡി.സി.യിൽ നടക്കും. പ്രശസ്ത അമേരിക്കൻ ബേസ്ബോൾ (MLB) താരം ക്ലേട്ടൺ കർഷോ (Clayton Kershaw) ആയിരിക്കും റാലിയിലെ പ്രധാന പ്രഭാഷകൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.