രോഗാവസ്ഥയിലായിരിക്കുന്ന മാർപാപ്പയ്ക്ക് ലഭിച്ചത് ടൺ കണക്കിന് കത്തുകൾ

ഒരു മാസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പയ്ക്ക് ലഭിച്ചത് ടൺ കണക്കിന് കത്തുകൾ. പാപ്പയ്ക്ക് ഒരു ദിവസം ആയിരക്കണക്കിന് കത്തുകൾ ലഭിക്കുന്നുണ്ടെന്ന് ഇറ്റാലിയൻ പോസ്റ്റ് ഓഫീസ് പറയുന്നു. അത് 330 പൗണ്ട് തപാൽ തൂക്കത്തിന് തുല്യമാണ്. കഴിഞ്ഞ ഒരു മാസമായി ഫിയുമിചിനോയിലെ റോമൻ തപാൽ കേന്ദ്രത്തിൽ (റോം വിമാനത്താവളത്തിന് സമീപം) ഇത് ഒരു പതിവ് സംഭവമായി മാറിയിരിക്കുകയാണ്.

ഇത് പതിവിലും വളരെ കൂടുതലാണ്. സാധാരണയായി, ലോകമെമ്പാടും നിന്ന് ആഴ്ചയിൽ ഏകദേശം നൂറോളം കത്തുകൾ പാപ്പയ്ക്ക് ലഭിക്കാറുണ്ട്. “പാപ്പയുടെ ആരോഗ്യത്തെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ഈ സമയത്ത് പരിശുദ്ധ പിതാവിനെ അഭിസംബോധന ചെയ്യുന്ന കത്തുകൾ ലോകമെമ്പാടും നിന്ന് ലഭിക്കുന്നത് കാണുന്നത് ഹൃദയസ്പർശിയാണ്. ഇത് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ അടയാളമാണ്,” ഫിയുമിചിനോ തപാൽ കേന്ദ്രത്തിന്റെ തലവനായ ആൻഡ്രിയ ഡി ടോമാസോ പറഞ്ഞു. ആയിരക്കണക്കിന് കത്തുകളിൽ പലതിലും ഡ്രോയിംഗുകളും ഉൾപ്പെടുന്നു.

അതോടൊപ്പം കത്തുകൾക്ക് പുറമെ ചിലർ വത്തിക്കാനിൽ നേരിട്ട് വിളിച്ച് പാപ്പയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് അറിയാൻ ഇഷ്ടപ്പെടുന്നു. പിതാവിനെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരിക്കുന്ന കുട്ടികളെപ്പോലെയാണ് ആളുകൾ എന്നാണ് തോന്നുന്നത്. അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കാൻ ഞങ്ങൾ വിളിക്കുന്നവരോട് പറയാറുണ്ട്, എന്ന് പരിശുദ്ധ സിംഹാസനത്തിൽ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ പറഞ്ഞു.

ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം പരിശുദ്ധ പിതാവിന്റെ ആദ്യ ഫോട്ടോ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. അത് വിശ്വാസികൾക്ക് ആശ്വാസം നൽകി. എങ്കിലും പാപ്പ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നതിനെക്കുറിച്ച് ഇതുവരെ ഒരു സൂചനയും നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.