മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കർഷകനായിരുന്ന അല്മായൻ

വി. ഫാബിയൻ പാപ്പ, ഒരു കർദ്ദിനാളോ ഒരു ബിഷപ്പോ ഒരു പുരോഹിതനോ പോലുമായിരുന്നില്ല. അടുത്ത മാർപാപ്പയെ തിരഞ്ഞെടുത്തപ്പോൾ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു എളിയ കർഷകനായിരുന്നു അദ്ദേഹം. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട അല്മായൻ വി. ഫാബിയൻ പാപ്പയെക്കുറിച്ച് വായിച്ചറിയാം.

സാധാരണയായി കർദ്ദിനാൾമാരിൽ നിന്നാണ് പുതിയ മാർപാപ്പാമാരെ തിരഞ്ഞെടുക്കുന്നത്. എന്നാൽ പേപ്പസിയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് മൂന്നാം നൂറ്റാണ്ടിൽ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വി. ഫാബിയൻ പാപ്പയുടെ കഥ.

വി. പത്രോസിന്റെ പിൻഗാമിയാകുന്നതിന് മുമ്പ് ഫാബിയൻ ഒരു കർദ്ദിനാളോ, ബിഷപ്പോ, ഒരു പുരോഹിതൻ പോലും ആയിരുന്നില്ല. വാസ്തവത്തിൽ, അടുത്ത പാപ്പ ആരായിരിക്കുമെന്ന് കാണാൻ നഗരത്തിലേക്ക് വന്ന ഒരു കർഷകൻ മാത്രമായിരുന്നു അദ്ദേഹം.

കർഷകനായ പാപ്പ

ഈ കഥ യൂസിബിയസ് തന്റെ സഭാ ചരിത്രത്തിൽ വിവരിച്ചിട്ടുണ്ട്. അടുത്ത പോപ്പായി ഫാബിയനെ തിരഞ്ഞെടുക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു: “ആന്റീറോസിന്റെ മരണശേഷം, നാട്ടിൽ നിന്നുള്ള മറ്റുള്ളവരോടൊപ്പം ഫാബിയൻ റോമിൽ താമസിച്ചിരുന്നുവെന്നും, അവിടെ ദിവ്യവും സ്വർഗ്ഗീയവുമായ കൃപയുടെ അതിശയകരമായ പ്രകടനത്തിലൂടെയാണ് അദ്ദേഹം ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും പറയുന്നു. കാരണം, സഭയുടെ തലവനായി വിജയിയാകേണ്ടയാളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാൻ എല്ലാ സഹോദരന്മാരും ഒത്തുകൂടിയപ്പോൾ, ഫാബിയൻ അവിടെയുണ്ടായിരുന്നെങ്കിലും ആരുടെയും മനസ്സിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ പോപ്പായി തിരഞ്ഞെടുക്കാനുള്ള ഒരേയൊരു കാരണം ഫാബിയന്റെ മേൽ ഒരു പ്രാവ് ഇറങ്ങിയതാണ്:

രക്ഷകനായ മിശിഹായുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിയതുപോലെ, പെട്ടെന്ന് ഒരു പ്രാവ് അദ്ദേഹത്തിന്റെ തലയിൽ പറന്നുവന്നു. അപ്പോൾ എല്ലാ ജനങ്ങളും, ഒരു ദിവ്യാത്മാവിനാൽ പ്രേരിതരായതുപോലെ, ഒന്നിച്ച് ‘അവൻ യോഗ്യനാണെന്ന്’ വിളിച്ചുപറഞ്ഞു. താമസിയാതെ ഫാബിയന് അല്മയർക്ക് കൊടുക്കുന്ന ബിഷപ്പിന്റെ പദവി നൽകി. (sacrament of holy orders) തുടർന്ന് അദ്ദേഹം പരമോന്നതമായ പാപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

ഇത് അസാധാരണമായ ഒരു സംഭവമായിരുന്നു. പക്ഷേ അക്കാലത്ത് എല്ലാവരും അദ്ഭുതകരമായ ഒരു ഇടപെടലായി ഇതിനെ കണ്ടിരുന്നു. ഫാബിയൻ പാപ്പ അനുയോജ്യനായ ഒരു പാപ്പയാണെന്ന് തെളിയിക്കുകയും 250-ഓടെ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.