ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററി സന്ദർശിച്ച് ആംഗ്ലിക്കൻ സഭയുടെ ജനറൽ സെക്രട്ടറി

ആംഗ്ലിക്കൻ സഭയുടെ ജനറൽ സെക്രട്ടറി ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററി സന്ദർശിച്ചു. തന്റെ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് ആംഗ്ലിക്കൻ സഭയുടെ ജനറൽ സെക്രട്ടറി റവ. ആന്റണി പോഗോ ക്രൈസ്തവ ഐക്യത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കാര്യാലയം സന്ദർശിക്കുന്നത്.

ഒക്ടോബർ രണ്ട്, തിങ്കളാഴ്ച അവിടെയെത്തിയ റവ. ആന്റണി പോഗോയോടൊപ്പം റവ. ഇയാൻ ഏണസ്റ്റ് (റോമിലെ ആംഗ്ലിക്കൻ സെന്ററിന്റെ ഡയറക്ടർ) റവ. ജെയിംസ്, ശ്രീമതി ഗ്രേസ് ബാർലോ എന്നിവരും കൂടെയുണ്ടായിരുന്നു. ഡിക്കാസ്റ്ററിയുടെ സെക്രട്ടറി മോൺ. ബ്രയൻ ഫാരെലും മാർട്ടിൻ ബ്രൗണും ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്. അവരുടെ കൂടിക്കാഴ്ചയിൽ വിവിധ പൊതുതാല്പര്യങ്ങൾ ചർച്ചചെയ്തു. അക്കൂട്ടത്തിൽ 2024 -ൽ റോമിലും കാന്റബറിയിലുംവച്ച് നടക്കാനിരിക്കുന്ന ഐക്യത്തിനും പ്രേഷിതത്വത്തിനുമായുള്ള ആംഗ്ലിക്കൻ – കത്തോലിക്കാസംഗമവും ചർച്ചചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.