സുഡാനിലെ ദൈവാലയത്തിൽ ആക്രമണം; ഒരു വൈദികൻ ഉൾപ്പെടെ അഞ്ച് ക്രൈസ്തവർക്ക് പരിക്കേറ്റു

മെയ് 14 ഞായറാഴ്ച സുഡാനിലെ ഒംദുർമാനിലെസെന്റ് ജോർജ് ദൈവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു വൈദികൻ ഉൾപ്പെടെ അഞ്ച് ക്രൈസ്തവർക്ക് പരിക്കേറ്റു. ആക്രമണത്തിന് അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ (ആർഎസ്‌എഫ്) കരസേനാ മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ കുറ്റപ്പെടുത്തി. അതേസമയം സൈന്യത്തിന്റെ ഒരു ‘തീവ്രവാദ’ അഫിലിയേറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദികളെന്നാണ് ആർഎസ്‌എഫിന്റെ വെളിപ്പെടുത്തൽ.

ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ വിശ്വസ്തരായ സൈനിക വിഭാഗങ്ങളും ജനറൽ മുഹമ്മദ് ഹംദാന്റെ നേതൃത്വത്തിലുള്ള പാരാമിലിറ്ററി റാപ്പിഡ് സപ്പോർട്ടും (RSF) തമ്മിലുള്ള പോരാട്ടത്തിൽ ഏപ്രിൽ 15 മുതൽ കുറഞ്ഞത് 676 പേർ കൊല്ലപ്പെടുകയും 5,576 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഞായറാഴ്ച ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്തു.

ക്രിസ്ത്യൻ പീഡനത്തിന്റെ പേരിൽ ലോകത്തിലെ ഏറ്റവും മോശമായ രാജ്യങ്ങളിൽ പതിവായി ഉൾപ്പെടുത്തിയതിന് ശേഷം, 2019 ഡിസംബറിൽ യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ (CPC) പട്ടികയിൽ നിന്ന് സുഡാൻ നീക്കം ചെയ്യപ്പെട്ടു. മതസ്വാതന്ത്ര്യത്തിന്റെ മുന്നേറ്റങ്ങൾ 2021 ഒക്ടോബറിൽ ഒരു പട്ടാള അട്ടിമറി വരെ രണ്ടു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ.

അടിച്ചമർത്തലിനെയും ഇസ്‌ലാമിക നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്ന ഭയത്തെയും അട്ടിമറി തിരിച്ചുകൊണ്ടുവന്നു. പുതിയ ട്രാൻസിഷണൽ ഗവൺമെന്റിനായുള്ള ചർച്ചകൾക്കിടെ സുരക്ഷാ സേനയുടെ പരിഷ്കരണത്തെച്ചൊല്ലി ഇരു സേനകളും തമ്മിൽ ആഴ്ചകളായി വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തെ തുടർന്നാണ് സമീപകാല അക്രമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.