ക്രിസ്ത്യാനികൾക്ക് മൗനം അനിവാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ

ക്രിസ്ത്യാനികൾക്ക് മൗനം അനിവാര്യമാണെന്ന് സിനഡിന്റെ വിജയത്തിനുവേണ്ടി നടന്ന എക്യുമെനിക്കൽ പ്രാർഥനാജാഗരണത്തിൽ ഒത്തുകൂടിയവരോട് ഫ്രാൻസിസ് മാർപാപ്പ. സെപ്റ്റംബർ 30 -ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വച്ചുനടന്ന പ്രാർഥനായജ്ഞത്തിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.

“ദൈവത്തെയും നമ്മെയും നേരിടാൻ നമ്മെ പ്രേരിപ്പിക്കുന്നത് നിശ്ശബ്ദതയാണ്. വചനത്തിന്റെയും ജീവിതത്തിന്റെയും അടിത്തറയും നിശ്ശബ്ദതയിലാണ് കുടികൊള്ളുന്നത്. ബഹളങ്ങളുടെ ഈ ലോകത്ത് പലപ്പോഴും നമുക്ക് ബഹളങ്ങളോട് പേരാടേണ്ടിവരുന്നു. വിശ്വാസിയുടെ ജീവിതത്തിൽ മൗനം അനിവാര്യമാണ്” – പാപ്പ പങ്കുവച്ചു. വെളിപാടുപുസ്തകത്തിൽ പരാമർശിക്കുന്ന നിശ്ശബ്ദതയെക്കുറിച്ചും മാർപാപ്പ സന്ദേശത്തിൽ പങ്കുവച്ചിരുന്നു.

‘ഒരുമിച്ച്’ എന്നപേരിൽ എക്യുമെനിക്കൽ സംഘടനയായ ടൈസെ സംഘടിപ്പിച്ച ഈ പ്രാർഥനാശുശ്രൂഷയിൽ വ്യക്തിപരമായ പ്രാർഥനയ്ക്കായി എട്ടുമിനിറ്റ് നിശ്ശബ്ദത ഉൾപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ള കത്തോലിക്കാ പ്രതിനിധികളാണ് ഈ എക്യുമെനിക്കൽ സംഘടനയിലുള്ളത്. മറ്റു കത്തോലിക്കാ സമൂഹങ്ങളിൽനിന്നുള്ള ക്രിസ്ത്യൻ നേതാക്കളും ഈ പ്രാർഥനായജ്ഞത്തിൽ മാർപാപ്പയോടൊപ്പം പങ്കുചേർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.