അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്തുവിട്ട് ഐസിസി

ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ക്രിസ്ത്യൻ പീഡനത്തിന് ഏറ്റവും മോശമായ രാജ്യങ്ങളിലെ അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. മതപീഡനം ദശലക്ഷക്കണക്കിനു വ്യക്തികളെ ബാധിക്കുക മാത്രമല്ല ആഗോള സ്ഥിരത, നീതി, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഹനിക്കപ്പെടുന്നതിനും കാരണമാകുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അഴിമതിയും ക്രൈസ്തവ പീഡനവും തമ്മിലുള്ള പരസ്പരബന്ധം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐസിസി റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സർക്കാർ സ്ഥാപനങ്ങൾക്കുള്ളിലെ അഴിമതി ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കുന്ന വിവേചനപരമായ നയങ്ങൾക്ക് ആക്കം കൂട്ടുകയാണ്. അഴിമതിയും മതപരമായ പീഡനവും ചെറുക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയപരവും നിയമപരവുമായ ശ്രമങ്ങളെ അറിയിക്കാൻ റിപ്പോർട്ട് ലക്ഷ്യമിടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.