ചൈനയിൽ ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്

ചൈനയിൽ ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിലും മതസ്വാതന്ത്ര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാരിതര ക്രിസ്ത്യൻ നോൺ പ്രോഫിറ്റായ ‘ചൈന എയ്ഡി’ൽ നിന്നുള്ള പുതിയ റിപ്പോർട്ട്, ചൈനയിൽ വർദ്ധിച്ചുവരുന്ന പീഡനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ വർഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (CCP) നിയമങ്ങൾ ക്രൈസ്തവർക്കെതിരെ വിവിധ തരത്തിലുള്ള കർശന നിയമനടപടികൾ സ്വീകരിച്ചു. അപകീർത്തിപ്പെടുത്തൽ, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, വ്യാപകമായ അവകാശ ലംഘനങ്ങൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള പീഡനങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഫെബ്രുവരി 14-നാണ് ‘ചൈന എയ്ഡ്’ 2022 -ലെ വാർഷിക പീഡന റിപ്പോർട്ട് എന്ന പേരിൽ 63 പേജുള്ള രേഖ പുറത്തിറക്കിയത്. ക്രിസ്ത്യൻ സഭകളുടെ മേലുള്ള സർക്കാർ സമ്മർദ്ദവും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് വഴങ്ങാനുള്ള വിശ്വാസികളും തങ്ങളുടെ ദുരവസ്ഥയെ ലോകത്തിന്റെ മറ്റു ഭാഗങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ മടിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനീസ് സംസ്കാരവുമായി കൂടുതൽ ഇണങ്ങിച്ചേരാനുള്ള ചൈനയുടെ ശ്രമങ്ങൾ ശക്തമാക്കുമ്പോൾ അപ്രകാരം ചെയ്യാൻ വിസമ്മതിച്ചാൽ അവർ കടുത്ത പീഡനം നേരിടുന്നതിന് ഇടയാകുന്നു.

ക്രൈസ്തവ വിശ്വാസത്തെ ഒരു പരിധിവരെ സാംസ്കാരിക അധിനിവേശത്തിന്റെ ശക്തിയായാണ് രാജ്യം കണക്കാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.