‘സുവിശേഷവത്ക്കരണത്തിന്റെ കാതലാണ് പൗരോഹിത്യ രൂപീകരണം’ – സെമിനാരി റെക്ടർമാരോട് മാർപാപ്പ

എല്ലാ പൗരോഹിത്യ രൂപീകരണവും, പ്രത്യേകിച്ച് ഭാവിയിലെ ഇടവക വൈദികരുടെ രൂപീകരണം സുവിശേഷവത്ക്കരണത്തിന്റെ കാതലാണ് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. നവംബർ പത്തിന് വത്തിക്കാനിലെത്തിയ, ലാറ്റിനമേരിക്കയിൽ നിന്നുള്ള റെക്ടർമാരോടും ഫോർമാറ്റർമാരോടും സംസാരിക്കവെയാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പൗരോഹിത്യത്തിലേക്കുള്ള വിളി സഭക്കും ലോകത്തിനുമുള്ള ദൈവത്തിന്റെ ദാനമാണ്. ഈ ദാനം സ്വയം വിശുദ്ധീകരിക്കാനും മറ്റുള്ളവരെ വിശുദ്ധീകരിക്കാനുമുള്ള ഒരു മാർഗ്ഗമാണ്. പുരോഹിതരുടെ രൂപീകരണത്തിന് ജോൺ പോൾ രണ്ടാമന്റെയും ബെനഡിക്ട് പതിനാറാമന്റെയും സംഭാവനകൾ എടുത്തുപറയേണ്ടതാണ്” – പാപ്പാ ഓർമ്മിപ്പിച്ചു. സെമിനാരികൾ യഥാർത്ഥ ക്രിസ്ത്യൻ സമൂഹങ്ങളാകുന്നതിന് നല്ല വൈദികർത്ഥികളും റെക്ടർമാരും ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.