നവംബർ മാസത്തെ പ്രാർഥനാനിയോഗം വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ

നവംബർ മാസത്തെ പ്രാർഥനാനിയോഗം തനിക്കുവേണ്ടിയാണെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ഒക്ടോബർ 31 -ന് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് മാർപാപ്പ ഇത് വെളിപ്പെടുത്തിയത്.

“കർത്താവ് എന്നെ അനുഗ്രഹിക്കണമെന്നു പ്രാർഥിക്കുക. പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് സഭയോടൊത്തു മുന്നേറാൻ നിങ്ങളുടെ പ്രാർഥന എന്നെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും” – മാർപാപ്പ വീഡിയോയിൽ പങ്കുവച്ചു. പാപ്പാസ്ഥാനം സ്വീകരിക്കുന്നതിലൂടെ ആരുടെയും മനുഷ്യത്വം നഷ്ടപ്പെടുന്നില്ലെന്നും ദൈവത്തിന്റെ വിശുദ്ധരും വിശ്വസ്തരുമായ ആളുകളുമായി നിരന്തരം ഇടപെടുന്നതിലൂടെ മനുഷ്യത്വം അനുദിനം വളരുന്നുവെന്നും മാർപാപ്പ വ്യക്തമാക്കിയിരുന്നു.

“മാർപാപ്പയായിരിക്കുക എന്ന പ്രക്രിയയിലുടനീളം പിതാവായ ദൈവത്തെപ്പോലെ കൂടുതൽ ക്ഷമയുള്ളവരായിരിക്കേണ്ടതുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കാൻ എനിക്കുവേണ്ടി പ്രാർഥിക്കണം” എന്ന അഭ്യർഥനയോടെയാണ് മാർപാപ്പ വീഡിയോ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.