മിഷനറിമാരായ സകലരോടും തന്റെ സാമീപ്യം അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മിഷൻ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സകലർക്കുംവേണ്ടി പ്രാർഥിക്കുകയും തന്റെ സാമീപ്യം അറിയിക്കുകയും ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി ആഗോള കത്തോലിക്കാ സഭ ലോക മിഷൻഞായർ ആചരിച്ച ദിനത്തിൽ പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ തന്റെ ആത്മീയസാമീപ്യവും പ്രാർഥനയും മിഷനറിമാരോട് അറിയിച്ചത്.

“ലോകത്തിലെ മിഷനറിമാരായ എല്ലാ സ്ത്രീപുരുഷന്മാരോടും, പ്രത്യേകിച്ച് വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്കും ക്രിസ്തുവിലുള്ള എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നു. പ്രിയസുഹൃത്തുക്കളേ, ഉത്ഥിതനായ കർത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ ഔദാര്യവും ത്യാഗവും അവൻ കാണുകയും ചെയ്യുന്നു” – പാപ്പാ കുറിച്ചു.

#ലോക മിഷൻഞായർ എന്ന ഹാഷ്ടാഗോടുകൂടി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബി എന്നീ ഭാഷകളിലാണ് പപ്പാ തന്റെ സന്ദേശം പങ്കുവച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.