‘നമുക്ക് യേശുവിലേക്ക് ശ്രദ്ധ തിരിക്കാം’: 2023 -ലെ നോമ്പുകാലത്തിലേക്കുള്ള മാർപാപ്പയുടെ സന്ദേശം

2023 -ലെ നോമ്പുകാല സന്ദേശത്തിൽ, വിശുദ്ധ ഗ്രന്ഥങ്ങളിലൂടെയും മറ്റുള്ളവരിലൂടെയും യേശു പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. യേശുവിന്റെ രൂപാന്തരീകരണ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഫെബ്രുവരി 17 -ന് പുറത്തിറങ്ങിയ പാപ്പായുടെ നോമ്പുകാല സന്ദേശം.

“താബോർ മലയിൽ ശിഷ്യന്മാർ, രൂപാന്തരപ്പെട്ട യേശുവിനെക്കുറിച്ചു ധ്യാനിക്കുമ്പോൾ മേഘത്തിൽ നിന്നുള്ള സ്വരം ഇപ്രകാരം പറയുന്നു: ‘അവനെ ശ്രദ്ധിക്കുക.’ ആ നിർദ്ദേശം വളരെ പ്രധാനപ്പെട്ടതാണ്. നമ്മൾ യേശുവിനെ ശ്രദ്ധിക്കേണ്ടതുണ്ട്. അവൻ നമ്മോട് സംസാരിക്കുമ്പോൾ നാം അവനെ ശ്രദ്ധിക്കുന്ന കൃപയുടെ സമയമാണ് നോമ്പുകാലം. ഓരോ ദിവസവും വിശുദ്ധ കുർബാനയിൽ നാം ശ്രവിക്കുന്ന ദൈവവചനത്തിലൂടെയാണ് യേശു നമ്മോട് സംസാരിക്കുന്നത്” – പാപ്പാ ഉദ്‌ബോധിപ്പിച്ചു.

നോമ്പുകാലം ഈസ്റ്ററിലേക്ക് നയിക്കുന്ന ഒരു കാലഘട്ടമാണെന്ന് ഓർത്തുകൊണ്ട് സാധാരണ ജീവിതത്തിന്റെ പ്രയാസങ്ങളെ അഭിമുഖീകരിക്കുക എന്നതായിരുന്നു നോമ്പുകാലത്തെ ഫ്രാൻസിസ് പാപ്പായുടെ രണ്ടാമത്തെ നിർദ്ദേശം. സന്ദേശത്തിൽ സിനഡൽ യാത്രയെക്കുറിച്ചും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.