കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സമാധാനം, യുദ്ധം, കാലാവസ്ഥ എന്നിവയെപ്പറ്റി പങ്കുവച്ച് മാർപാപ്പ

കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സമാധാനം, യുദ്ധം, കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ ഉത്തരം നൽകി. ഒക്ടോബർ ആറിന് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ വച്ചുനടന്ന ഈ ഒത്തുചേരലിൽ 84 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള 7,000 കുട്ടികൾ പങ്കെടുത്തിരുന്നു.

ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എജ്യുക്കേഷന്റെ നേതൃത്വത്തിൽ ‘ആൺകുട്ടികളിൽനിന്നും പെൺകുട്ടികളിൽനിന്നും നമുക്കു പഠിക്കാം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച. ഒക്ടോബർ ഒന്നിലെ ത്രികാലജപ പ്രാർഥനയ്ക്കുശേഷം മാർപാപ്പ ഈ കൂടിച്ചേരലിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നു. “നിങ്ങളെ ഓരോരുത്തരെയും ഞാൻ സ്വാഗതംചെയ്യുന്നു. കുഞ്ഞുങ്ങളായ നിങ്ങൾക്ക് ഈ ലോകത്തിന് സംഭാവനകൾ നൽകാൻകഴിയും. നിങ്ങളിൽനിന്ന് പഠിക്കാനും നിരവധി കാര്യങ്ങളുണ്ട്. ജീവിതം ഒരു മഹത്തായ സമ്മാനമാണ്” – പ്രസ്തുത കൂടിക്കാഴ്ചയിൽ മാർപാപ്പ കുട്ടികളോട് പങ്കുവച്ചു.

14 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾക്കായിരുന്നു ഫ്രാൻസിസ് മാർപാപ്പയോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ലഭിച്ചത്. യുദ്ധത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ കുട്ടികൾക്കായി മാർപാപ്പയുടെ നേതൃത്വത്തിൽ നിശ്ശബ്ദമായി ഏതാനും നിമിഷങ്ങൾ പ്രർത്ഥനയും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.