സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ മാർപാപ്പയുടെ അപ്രതീക്ഷിത സന്ദർശനം; വി. പയസ് പത്താമന്റെ ശവകുടീരത്തിൽ പ്രാർഥിച്ചു

സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഫ്രാൻസിസ് പാപ്പ. ഏപ്രിൽ പത്തിന് വ്യാഴാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ വീണ്ടും സാന്താമാർത്തയിൽ നിന്നും പുറത്തുവന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കുറച്ചു സമയം ചെലവഴിക്കുകയും വിശുദ്ധ പയസ് പത്താമന്റെ ശവകുടീരത്തിൽ പ്രാർഥിക്കുകയും ചെയ്തത്.

മാർപാപ്പയെ അഭിവാദ്യം ചെയ്യാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി. പാപ്പയുടെ സന്ദർശനം ഹ്രസ്വമായിരുന്നെങ്കിലും, ബസിലിക്കയിലെ പാപ്പ സന്ദർശനം നടത്തിയെന്ന വാർത്ത പെട്ടെന്ന് പ്രചരിച്ചിരുന്നു. പാപ്പയുടെ അനുഗ്രഹം സ്വീകരിക്കാൻ കുട്ടികൾ അടുത്തെത്തി. ജൂബിലിക്കായി റോം സന്ദർശിക്കുന്ന തീർഥാടകരും പാപ്പയെ കാണാൻ മുന്നോട്ടെത്തി.

രോഗികളുടെ ജൂബിലി ആഘോഷത്തിനായി 20,000 വിശ്വാസികൾ ഒത്തുകൂടിയ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വീൽചെയറിൽ പരിശുദ്ധ പിതാവ് അപ്രതീക്ഷിതമായി ഏപ്രിൽ ആറിന് സന്ദർശനം നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.