സെന്റ് പീറ്റേഴ്സ് സ്ക്വയറിൽനിന്നും പൊതു കൂടിക്കാഴ്ച നടത്തി മാർപാപ്പ

ഓശാന ഞായറാഴ്ചയിലെ ദിവ്യബലിക്കു ശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് മാർപാപ്പ. മാർച്ച് 23ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയശേഷം ഇത് മൂന്നാം തവണയാണ് ഫ്രാൻസിസ് മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്.

ഏവർക്കും ഓശാന ഞായറിന്റെ ആശംസകളും വിശുദ്ധ വാരത്തിന്റെ ആശംസകളും നേർന്നുവെങ്കിലും ആരോഗ്യം മോശമായതിനാൽ കർദിനാൾ ലിയോനാർഡോ സാന്ദ്രിയാണ് ദിവ്യബലിക്ക് നേത്യത്വം നൽകിയത്. ദിവ്യബലി മധ്യേ മാർപാപ്പ നൽകിയ ലിഖിത സന്ദേശത്തിലൂടെ കുരിശുവഹിക്കാൻ ഈശോയെ സഹായിച്ച ശിമയോന്റെ പ്രവർത്തികളെ മാതൃകയാക്കാൻ മാർപാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

ശിമോന്റെ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ചോദിച്ചുകൊണ്ട് മാർപാപ്പ വിശ്വാസികളെ ഒരു ആത്മശോധനയ്ക്ക് ക്ഷണിച്ചു. ദൈവത്തിന്റെ ഹൃദയം കരുണ വെളിപ്പെടുത്തുമ്പോഴും മനുഷ്യന്റെ ഹൃദയം അടഞ്ഞു കിടക്കുന്നു എന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.