ഡിസംബറിൽ ദുബായിൽ നടക്കുന്ന കാലാവസ്ഥാവ്യതിയാന സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും

ഡിസംബർ ആദ്യം നടക്കുന്ന COP28 കാലാവസ്ഥാവ്യതിയാന കോൺഫറൻസിനായി താൻ യു.എ.ഇയിലെ ദുബായിലേക്ക് പോകാൻ ഉദ്ദേശിക്കുന്നതായി വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച ഇറ്റാലിയൻ സ്റ്റേറ്റ് ടെലിവിഷൻ നെറ്റ്‌വർക്കായ RAI യ്ക്കു നൽകിയ അഭിമുഖത്തിലാണ് പാപ്പായുടെ ഈ വെളിപ്പെടുത്തൽ.

“ഞാൻ ഡിസംബർ ഒന്നിന് പുറപ്പെടുമെന്നും മൂന്നാം തീയതി വരെ താമസിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ മൂന്നുദിവസം അവിടെയുണ്ടാകും” – പാപ്പാ വെളിപ്പെടുത്തി. യാത്രയുടെ ഷെഡ്യൂളിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. കാലാവസ്ഥാവ്യതിയാന ഉച്ചകോടി ദുബായ് എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് നടക്കുന്നത്.

COP28 യു.എ.ഇയുടെ നിയുക്ത പ്രസിഡന്റ്, സുൽത്താൻ അൽ ജാബറുമായി ഒക്ടോബർ പകുതിയോടെ വത്തിക്കാനിൽവച്ച് മാർപാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.