ഹമാസ് ഭീകരരുടെ ആക്രമണത്തിന് ഇരകളായവരിൽ തന്റെ സുഹൃത്തുക്കളുമുണ്ടെന്ന് മാർപാപ്പ

ഇസ്രയേലിനെതിരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ അർജന്റീനക്കാരായ തന്റെ സുഹൃത്തുക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. പാപ്പയുടെ സുഹൃത്തും ഇസ്രയേലിലെ പത്രപ്രവർത്തകനുമായ ഹെൻറിക് സൈമർമാൻ ഒക്ടോബർ 14 -ന് മാർപാപ്പയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മാർപാപ്പ തന്റെ ആശങ്ക അറിയിച്ചത്.

മരിച്ചവരിലും പരിക്കേറ്റവരിലും നിരവധി അർജന്റീനക്കാർ ഉണ്ടെന്നും അവരിൽ ചിലരെ ഹമാസ് ബന്ധികളാക്കിയെന്നും സൈമർമാൻ പറഞ്ഞപ്പോൾ, “എനിക്കറിയാം; എന്റെ ചില സുഹൃത്തുക്കളും അവരിലുണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു” – മാർപാപ്പ പങ്കുവച്ചു. സൈമർമാൻ മാർപാപ്പയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇസ്രയേൽ, അർജന്റീനിയൻ ബന്ദികളുടെ കുടുംബങ്ങളെ കാണണമെന്നും അത് ആ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും സൈമർമാൻ മാർപാപ്പയോട് ഫോൺ സംഭാഷണത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.