ആശുപത്രിയിൽ നിന്നും വിഭൂതിദിന ചടങ്ങുകളിൽ പങ്കുകൊണ്ട് മാർപാപ്പ

ആരോഗ്യപ്രശ്നങ്ങളാൽ ഇരുപതാം ദിവസവും ആശുപത്രിയിൽ തുടരുമ്പോഴും ഫ്രാൻസിസ് മാർപാപ്പ വിഭൂതിദിന ചടങ്ങുകളിൽ സംബന്ധിച്ചു. മാർച്ച് അഞ്ചിനാണ് ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലുള്ള തന്റെ മുറിയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ, വലിയനോമ്പിന് ആരംഭം കുറിക്കുന്ന വിഭൂതി ബുധനാഴ്ചയുടെ ചടങ്ങുകളിൽ പങ്കെടുത്തുവെന്ന് വത്തിക്കാൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ വലിയമാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹം കുറച്ചുസമയം കസേരയിൽ ചെലവഴിച്ചുവെന്നും കാർമ്മികൻ പാപ്പയുടെ ശിരസ്സിൽ ചാരം പൂശുകയും അദ്ദേഹത്തിന് പരിശുദ്ധ കുർബാന നൽകി എന്നും വത്തിക്കാൻ പത്രക്കുറിപ്പിലൂടെ പങ്കുവച്ചു. മാർച്ച് അഞ്ചിന് ഗാസയിലെ തിരുകുടുംബ ദൈവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയുമായി ഫ്രാൻസിസ് പാപ്പ ഫോണിലൂടെ സംഭാഷണം നടത്തിയിരുന്നു.

ഫെബ്രുവരി 14ന് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളോടെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിച്ച ഫ്രാൻസിസ് മാർപാപ്പ 20 ദിവസങ്ങളായി ആശുപത്രിയിൽ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.