ശിമയോനെപ്പോലെ കരുണയുടെ കൈത്താങ്ങാകുക; ഓശാനദിന സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

ക്രിസ്തുവിന്റെ കുരിശു ചുമന്ന ശിമയോനെപ്പോലെ മറ്റുള്ളവർക്ക് കൈത്താങ്ങാകാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കർദിനാൾ ലിയോനാർഡോ സാന്ദ്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ഓശാന ഞായറാഴ്ചയുടെ തിരുക്കർമ്മത്തിൽ ഫ്രാൻസിസ് മാർപാപ്പ നൽകിയ സന്ദേശത്തിലൂടെയാണ് പാപ്പ വിശ്വാസികളെ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

“നിസ്സഹായരായവരെ സഹായിക്കുമ്പോൾ, വീണുപോയവരെ ഉയർത്തുമ്പോൾ, ദുഃഖിതരെ ആശ്വസിപ്പിക്കുമ്പോൾ യേശുവിന്റെ പീഡാനുഭവം അനുകമ്പയായി മാറുന്നു. ഈ കരുണയുടെ അദ്ഭുതം അനുഭവിക്കാൻ വിശുദ്ധവാരത്തിൽ നമ്മുടെ കുരിശുകൾ എങ്ങനെ വഹിക്കണമെന്ന് നമുക്കു തീരുമാനിക്കാം. സ്വന്തം കുരിശ് മാത്രമല്ല, ചുറ്റുമുള്ളവരുടെ ദുരിതങ്ങളും മനസ്സിലാക്കുക. ഈ കുരിശ് നമ്മുടെ ചുമലിലല്ല, ഹൃദയത്തിലാണ് വഹിക്കേണ്ടത്. പരസ്പരം ശിമയോന്മാരാകാൻ പരിശ്രമിക്കാം” – മാർപാപ്പ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.

“കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ” എന്ന ആഹ്ളാദാരവത്തോടെ യേശുവിനെ ജറുസലേമിലേക്ക് സ്വീകരിച്ച ജനക്കൂട്ടം പിന്നീട് യേശുവിനെ കുരിശിലേറ്റുന്നതിന് സാക്ഷ്യം വഹിച്ചു. ഈ വിശുദ്ധവാരത്തിൽ യേശുവിന്റെ പീഡാനുഭവവും മരണവും ഉയിർത്തെഴുന്നേൽപ്പും ഓർക്കുമ്പോൾ, യേശുവിനെ കുരിശെടുക്കാൻ നിർബന്ധിതനായ കിറേനക്കാരൻ ശിമയോന്റെ പ്രവൃത്തികൾ മാതൃകയാണെന്നാണ് മാർപാപ്പ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ആരോഗ്യസ്ഥിതി പൂർണ്ണമായും വീണ്ടെടുക്കാത്ത സാഹചര്യത്തിലാണ് തിരുകർമ്മങ്ങളുടെ മുഖ്യകാർമികത്വത്തിൽ നിന്നും മാർപാപ്പ ഒഴിഞ്ഞുനിൽക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.