പ്രായമായവർക്കിടയിൽ സേവനം ചെയ്ത മൂന്നു സന്യാസിനിമാരെ പുറത്താക്കി നിക്കരാഗ്വൻ ഭരണകൂടം

കത്തോലിക്കാ സഭയ്‌ക്കെതിരെ നടത്തിയ ഒരു പുതിയ ആക്രമണത്തിൽ, ഡാനിയൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വയിൽ നിന്ന് ഒരു നഴ്സിംഗ് ഹോമിന്റെ ചുമതലക്കാരായ മൂന്ന് സന്യാസിനിമാരെ പുറത്താക്കി. കോസ്റ്റാറിക്കൻ സന്യാസിനിമാരായ സി. ഇസബെൽ, സി. സിസിലിയ ബ്ലാങ്കോ കുബില്ലോ, സി. തെരേസ എന്നിവരെയാണ് ഒർട്ടേഗ ഭരണകൂടം പുറത്താക്കിയത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടണം എന്ന ഉത്തരവാണ് ഇവർക്ക് നൽകിയിരിക്കുന്നത്.

സന്യാസിനിമാർ ഗ്രാനഡ രൂപതയിലെ റിവാസ് നഗരത്തിലെ “ലോപ്പസ് കരാസോ” നഴ്സിംഗ് ഹോമിന്റെ ചുമതലക്കാരായിരുന്നു. ഇവരുടെ ബിഷപ്പ്, ബിഷപ്പ് ജോർജ് സോളോർസാനോയെ പുറത്താക്കിയ വിവരം അറിയിച്ചു. എന്നാൽ ബിഷപ്പോ രൂപതയോ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

അൻഷിയാറ്റയിലെ ഡൊമിനിക്കൻ സഭയിലെ സഹോദരിമാരായ ഇസബെൽ, സിസിലിയ ബ്ലാങ്കോ കുബില്ലോ എന്നിവരെ ഇന്നലെ ഉച്ചയോടെ സഹോദരിയും ഭർത്താവും ചേർന്ന് സ്വീകരിച്ചതായി കോസ്റ്റാറിക്കയ്ക്കും നിക്കരാഗ്വയ്ക്കും ഇടയിലുള്ള അതിർത്തിയിലുള്ള തിലാരൻ-ലൈബീരിയ രൂപത ഏപ്രിൽ 12-ന് അറിയിച്ചു. തിലറൻ-ലൈബീരിയയിലെ ബിഷപ്പ്, മോൺ. മാനുവൽ യൂജെനിയോ സലാസർ സന്യാസിനിമാർക്ക് ആവശ്യമുള്ളതെന്തും നൽകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

“നമുക്ക് നിക്കരാഗ്വയിലെ സഭയ്ക്കും പ്രത്യേകിച്ച് രണ്ട് മാസം ജയിൽവാസം അനുഭവിച്ച മോൺ. റൊളാൻഡോ അൽവാരസിനും വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാം. പരിശുദ്ധ അമ്മേ, നിക്കരാഗ്വയെ പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെ.” അന്യായമായി 26 വർഷവും 4 മാസവും തടവിന് ശിക്ഷിക്കപ്പെട്ട മാതഗൽപയിലെ ബിഷപ്പിനെ പരാമർശിച്ച് ബിഷപ്പ് സലാസർ പറഞ്ഞു.

നിക്കരാഗ്വൻ സ്വേച്ഛാധിപത്യം പുറത്താക്കിയ സന്യാസിനിമാരെ ബിഷപ്പ് സലാസർ സഹായിക്കുന്നത് ഇതാദ്യമല്ല. 2022 ജൂലൈയിൽ കൽക്കട്ടയിലെ മദർ തെരേസ സ്ഥാപിച്ച സഭയായ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒരു ഗ്രൂപ്പിനും അദ്ദേഹം ആതിഥേയത്വം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.